ജീവിതനിലവാരം ഉയർത്താൻ 42,700 കോടി ഡോളർ നിക്ഷേപിക്കാൻ സൗദി

റിയാദ് : പൗരന്മാരുടെ ജീവിത നിലവാരം ഉയർത്താൻ 10 വർഷത്തിനകം സൗദി അറേബ്യ 42,700 കോടി ഡോളർ നിക്ഷേപിക്കും. സൗദി-യൂറോപ്യൻ ഇൻവെസ്റ്റ്‌മെന്റ് ഫോറത്തിൽ ഗതാഗത, ലോജിസ്റ്റിക്‌സ് മന്ത്രി സാലിഹ് അൽ ജാസർ ആണ് ഇക്കാര്യം അറിയിച്ചത്.

വിഷൻ 2030ന്റെ ഭാഗമായി പ്രതിവർഷം 10 കോടി വിനോദസഞ്ചാരികളെയും 3 കോടി തീർഥാടകരെയും ആകർഷിക്കുകയാണ് സൗദിയുടെ ലക്ഷ്യമെന്നും പറഞ്ഞു. ജീവിതനിലവാരം ഉയർത്തുന്നതിനും രാജ്യത്തിനുള്ളിൽ വ്യക്തിഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമാണ് നിലവിൽ ഊന്നൽ നൽകുന്നത്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *