സൗ​ദി എ​ൻ​സൈ​ക്ലോ​പീ​ഡി​യ​യു​ടെ ചൈ​നീ​സ് പ​തി​പ്പ് പു​റ​ത്തി​റ​ക്കി

റി​യാ​ദ്​: സൗ​ദി എ​ൻ​സൈ​ക്ലോ​പീ​ഡി​യ​യു​ടെ (സൗ​ദി​പീ​ഡി​യ) ചൈ​നീ​സ് പ​തി​പ്പ് പു​റ​ത്തി​റ​ക്കി. വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രി സ​ൽ​മാ​ൻ അ​ൽ​ദോ​സ​രി​യു​ടെ ചൈ​ന സ​ന്ദ​ർ​ശ​ന​ത്തി​നി​ടെസൗ​ദി പീ​ഡി​യ ചൈ​നീ​സ്​ പ​തി​പ്പ്​ ലോ​ഞ്ച്​ ചെ​യ്തു.സൗ​ദി-​ചൈ​നീ​സ് മാ​ധ്യ​മ പ​ങ്കാ​ളി​ത്ത​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണി​ത് ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ നി​ര​വ​ധി ക​രാ​റു​ക​ളു​ടെ ഒ​പ്പി​ട​ലുംഎ​ക്സി​ക്യൂ​ട്ടി​വ് പ്രോ​ഗ്രാ​മു​ക​ൾ, വ​ർ​ക്​​ഷോ​പ്പു​ക​ൾ എ​ന്നി​വ​യും സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ന​ട​ന്നു. മാ​ധ്യ​മ മേ​ഖ​ല​യി​ലെ നി​ര​വ​ധി ചൈ​നീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ന്മാ​ർ, സി.​ഇ.​ഒ​മാ​ർ, മാ​ധ്യ​മ വ്യ​വ​സാ​യ നി​ക്ഷേ​പ​ക​ർ എ​ന്നി​വ​രു​മാ​യി അ​ൽ​ദോ​സ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഔ​ദ്യോ​ഗി​ക പ്ര​തി​നി​ധി സം​ഘം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

Leave a Reply

Your email address will not be published. Required fields are marked *