ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ പദ്ധതിയിൽ പുതിയ മാറ്റവുമായി സൗദി അറേബ്യ

Saudi Arabia with a new change in the electronic tourist visa scheme

റിയാദ്: എട്ട് പുതിയ രാജ്യങ്ങളില്‍ നിന്നുള്ള സന്ദർശകർക്കു കൂടി ഇലക്ട്രോണിക് വിസ അനുവദിക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. ഇപ്പോള്‍ പുതിയതായി എട്ട് രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തിയതോടെ ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ ലഭിക്കുന്ന രാജ്യങ്ങളുടെ എണ്ണം 57 ആയി ഉയര്‍ന്നു.

വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ടൂറിസം മേഖലയില്‍ കൂടുതല്‍ ആകർഷകമാക്കാനും 2019ല്‍ ആരംഭിച്ച ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ പദ്ധതിയില്‍ തുടക്കത്തില്‍ 49 രാജ്യങ്ങളാണ് ഉണ്ടായിരുന്നത്.
2030 ഓടെ വിനോദ സഞ്ചാരികളുടെ എണ്ണം നൂറ് ദശലക്ഷമാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം.

see more news at- https://malayaladeshamnews.com/category/gulf/saudi-arab/

Related News

അസര്‍ബെയ്ജാന്‍,അല്‍ബേനിയ, ഉസ്‌ബെക്കിസ്ഥാന്‍, സൗത്ത് ആഫ്രിക്ക, ജോര്‍ജിയ എന്നീ രാജ്യങ്ങള്‍ക്ക് പുറമെ തജികിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, മാലി ദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്കും ഇനി മുതല്‍ ഇലക്ട്രോണിക് ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കാം. സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനൊപ്പം ഹജ്ജ് സീസണില്‍ ഒഴികെ ഉംറ നിര്‍വഹിക്കാനും സഞ്ചാരികള്‍ക്ക് സാധിക്കുമെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *