ബുറൈദയിൽ വൈറൽ അണുബാധ; അഞ്ചു സ്കൂളുകൾക്ക് അവധി

Viral infection in Buraida; Holiday for five schools

അധ്യാപകർക്കും,വിദ്യാർഥികൾക്കും ഇടയിൽ വൈറൽ അണുബാധ പടർന്നുപിടിച്ചതിനെ തുടർന്ന് അൽഖസീം പ്രവിശ്യയിൽ പെട്ട മിദ്നബിലെ അൽഖുർമ അൽശിമാലിയ ഗ്രാമത്തിലെ അഞ്ചു സ്കൂളുകൾക്ക് വിദ്യാഭ്യാസ വകുപ്പ് മൂന്നു ദിവസം അവധി പ്രഖ്യാപിച്ചു.

ഈ ദിവസങ്ങളിൽ ഓൺലൈൻ രീതിയിൽ ക്ലാസുകൾ നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഉൽകണ്ഠപ്പെടേണ്ട സാഹചര്യമില്ലെന്നും വിദ്യാർഥികൾക്കും അധ്യാപകർക്കുമിടയിൽ ജലദോഷവും സീസണൽ അണുബാധയുമാണ് പടർന്നുപിടിച്ചിരിക്കുന്നതെന്നും അൽഖസീം ആരോഗ്യ വകുപ്പ് പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *