സൗദിയിൽ ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന പി​ഴ​ക​ൾ​ക്ക് പ്ര​ഖ്യാ​പി​ച്ച ഇ​ള​വ് നാളെ അ​വ​സാ​നി​ക്കും

റിയാദ്: സൗദിയിൽ ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന പി​ഴ​ക​ൾ​ക്ക് പ്ര​ഖ്യാ​പി​ച്ച ഇ​ള​വ് നാളെ (ഒ​ക്ടോ​ബ​ർ 18) ​അ​വ​സാ​നി​ക്കുമെന്ന് സൗദി ട്രാ​ഫി​ക് വ​കു​പ്പ് ഓർമിപ്പിച്ചു. സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാന മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റ ഉത്തരവ് പ്രകാരം ആണ് ഇളവ് പ്രഖ്യാപിച്ചത്. രാജ്യത്ത് ട്രാഫിക് നിയമലംഘനം വർധിച്ച സാഹചര്യത്തിലാണ് സൗദി അധികൃതർ ട്രാഫിക് നിയമലംഘന പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ചത്. 2024 ഏപ്രിൽ 18 മുതൽ ആറ് മാസത്തേക്കാണ് ഇളവ് കാലാവധി പ്രഖ്യാപിച്ചത്. ഏപ്രിൽ 18 വരെയുള്ള പിഴകൾക്ക് 50 ശതമാനവും, അതിന് ശേഷമുള്ള പിഴകൾക്ക് 25 ശതമാനം ഇളവുമാണ് പ്രഖ്യാപിച്ചത്. സൗദി പൗരന്മാർ, വിദേശ താമസക്കാർ, സന്ദർശകർ, ഇതര ഗൾഫ്, അറബ് രാജ്യങ്ങളിലെ പൗരൻമാർ എന്നിവർക്കെല്ലാം ഇളവ് ബാധകമാകും. ഇളവ് ഉപയോഗപ്പെടുത്താൻ രാജ്യത്തെ ജനങ്ങളോട് സൗദി അദികൃതർ അഭ്യർഥിച്ചിട്ടുണ്ട്. റോഡിൽ വാഹനങ്ങൾ ഉപയോഗിച്ച് അഭ്യാസ പ്രകടനം, ഓവർടേക്ക്, അമിത വേഗം തുടങ്ങിയ മരണത്തിന് കാരണമാകുന്ന കുറ്റങ്ങൾക്ക് പിഴ നൽകൂം.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *