യാംബു: സൗദി അറേബ്യയിൽ ഭിക്ഷാടനം പൂർണമായുംഒഴിവാക്കാൻ കർശന നടപടികൾക്കൊരുങ്ങി അധികൃതർ.കടുത്തശിക്ഷ നൽകാൻ ആഭ്യന്തര മന്ത്രാലയം നടപടികൾ തുടങ്ങി. രാജ്യത്ത് ഭിക്ഷാടനം നേരത്തേ നിരോധിച്ചിട്ടുണ്ടെങ്കിലും പൂർണമായും ഇല്ലാതാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നീക്കങ്ങൾ. യാചകർക്കുള്ള ശിക്ഷ കടുപ്പിക്കുന്ന വ്യവസ്ഥയാണ് പുതിയ നിയമാവലിയിൽ ചേർത്തിട്ടുള്ളത്. ഭിക്ഷാടന വിരുദ്ധ നിയമത്തിലെ ആർട്ടിക്ക്ൾ മൂന്ന്,ആറ് എന്നിവയുടെ നിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ പബ്ലിക് പ്രോസിക്യൂഷൻ തീരുമാനമെടുത്തിട്ടുണ്ട്.യാചകരെ സഹായിക്കുന്ന സ്വദേശികളെയും പ്രവാസികളെയും നിരീക്ഷിക്കാനും നടപടി തുടങ്ങിയിട്ടുണ്ട്.
