ഹൃദയം’ ഇമോജി അയച്ചാൽ 2 വർഷം തടവും 5.35 ലക്ഷം രൂപ പിഴയും

Beware! If you send a red heart emoji to Saudi, it may be fined 20 lakhs, even jail

ജിദ്ദ: വാട്സാപ്പിലൂടെയും മറ്റു സമൂഹ മാധ്യമങ്ങളിലൂടെയും സ്ത്രീകൾക്ക് ഹൃദയ ഇമോജി അയച്ചാൽ കടുത്ത നടപടിയെടുക്കുമെന്നു കുവൈത്ത് മുന്നറിയിപ്പു നൽകി. കുവൈത്തിൽ രണ്ടു വർഷം തടവും 2000 കുവൈത്ത് ദിനാർ (5.35 ലക്ഷം രൂപ) പിഴയുമാണ് ഹൃദയ ഇമോജി അയച്ചാൽ ശിക്ഷ. ഹൃദയത്തിന്റെ ഇമോജി അയയ്ക്കുന്നത് ലൈംഗിക അതിക്രമ കുറ്റമായി പരിഗണിക്കുമെന്നു കുവൈത്ത് പ്രഖ്യാപിച്ചു.

സമാന നിയമം സൗദിയും ശരിവച്ചു. ചുവന്ന ഹൃദയ ഇമോജി വാട്സാപ് വഴി അയച്ചാൽ തടവ് ശിക്ഷ ലഭിക്കുമെന്നാണ് സൗദിയുടെ മുന്നറിയിപ്പ്. സൗദിയിൽ രണ്ടു മുതൽ അഞ്ച് വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണിത്. 1 ലക്ഷം റിയാൽ (22 ലക്ഷം രൂപ) പിഴയും നൽകേണ്ടി വരും. രാജ്യത്തിനുള്ളിൽ ഇത്തരം ഇമോജികൾ അയയ്ക്കുന്നത് ലൈഗിക പീഡനത്തിന്റെ പരിധിയിൽ വരുമെന്നു സൗദി സൈബർ ക്രൈം വിഭാഗം പറഞ്ഞു.

ഹൃദയ ഇമോജികൾ ലഭിക്കുന്ന സ്ത്രീകൾ പരാതിപ്പെടുന്ന സാഹചര്യത്തിലാണ് നടപടി ഉണ്ടാവുക.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *