ജിഡിപിയിൽ അതിവേഗ വളർച്ച കൈവരിക്കുന്നതിൽ സൗദി അറേബ്യ വിജയിച്ചു: അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍

Saudi Arabia has succeeded in achieving rapid growth in GDP Emir Mohammed bin Salman

റിയാദ്: രണ്ടുവർഷത്തിനിടെ ജി 20 രാജ്യങ്ങളുടെ ഇടയിൽ ജിഡിപിയിൽ അതിവേഗ വളർച്ച കൈവരിക്കുന്നതിൽ സൗദി അറേബ്യ വിജയിച്ചുവെന്ന് കിരീടവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍. ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥകളിലൊന്നാക്കി സൗദി അറേബ്യയെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

എപ്പോഴും മെച്ചപ്പെടുകയും വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുകയും ചെയ്യുക എന്നതാണ് സൗദിയുടെ രീതിയെന്നും രാജ്യത്തിന്റെ സമഗ്ര പുരോഗതിയും പരിവര്‍ത്തനത്തിനും വേണ്ടി അവതരിപ്പിച്ച വിഷന്‍ 2030 ഞങ്ങളുടെ വലിയ ആഗ്രഹമാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നാല് വർഷത്തിന് ശേഷം വികസന കാഴ്ചപ്പാടായി വിഷൻ 2040 നെ പ്രഖ്യാപിക്കും. ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.

പശ്ചിമേഷ്യൻ മേഖലയും അതിലെ എല്ലാ രാജ്യങ്ങളും സുരക്ഷിതവും സ്ഥിരതയുമുള്ളതാവാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അതുവഴി അവർക്ക് സാമ്പത്തികമായി വികസിക്കാനും മുന്നേറാനും കഴിയുമെന്നും ശുഭാപ്തിവിശ്വാസം അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രകടിപ്പിച്ചു. നിലവിലുള്ള നിയമങ്ങൾ പലതും ഞങ്ങൾ പരിഷ്കരിക്കാൻ ശ്രമിക്കുകയാണ്. ജുഡീഷ്യറിയുടെ പ്രവർത്തനങ്ങളിൽ ഭരണകൂടം ഇടപെടുന്നില്ലെന്നും കിരീടാവകാശി സൂചിപ്പിച്ചു.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *