ജിദ്ദ : ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി സൗദി പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിലേക്ക് എത്തും.ഈ മാസം 9, 10 തീയതികളിൽ നടക്കുന്ന ഉച്ചകോടിക്കുശേഷം അദ്ദേഹം 11ന് ഔദ്യോഗിക സന്ദർശനം നടത്തുമെന്നാണ് റിപ്പോർട്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കും. മുഹമ്മദ് ബിൻ സൽമാൻ 2019 ഫെബ്രുവരിയിലാണ് അവസാനമായി ഇന്ത്യ സന്ദർശിച്ചത്. സന്ദർശനത്തിനുള്ള തയാറെടുപ്പുകൾ അവലോകനം ചെയ്യാൻ സൗദി മന്ത്രി സൗദ് അൽ-സാദ് കഴിഞ്ഞ മാസം ഡൽഹിയിൽ എത്തിയിരുന്നു.
ഈയിടെ ഇന്ത്യയിലെ സൗദി സ്ഥാനപതി സാലിഹ് അൽ ഹുസൈനി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യ-സൗദി ബന്ധത്തിന്റെ വിവിധ മേഖലകളിലുള്ള വികസനത്തിനും പുരോഗതിക്കും വേണ്ടി ഉറ്റുനോക്കുകയാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ജയശങ്കർ ട്വീറ്റ് ചെയ്തു.
Related News
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C