റിയാദ്: റോയൽ സൗദി എയർഫോഴ്സിന്റെ യുദ്ധവിമാനം പരിശീലന ദൗത്യത്തിനിടെ അപകടത്തിൽപ്പെട്ടു. ഖമീസ് മുഷൈത്തിൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ജീവനക്കാർ മരിച്ചതായി പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി.
സൗദിയുടെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലെ ഖമീസ് മുഷൈത്തിലെ കിംഗ് ഖാലിദ് എയര്‍ ബേസിന്റെ പരിശീലന മേഖലയില്‍ പരിശീലന ദൗത്യത്തിനിടെ റോയല്‍ സൗദി എയര്‍ഫോഴ്സിന്റെ F-15 SA യുദ്ധവിമാനം തകര്‍ന്നുവീണതായി ബ്രിഗേഡിയര്‍ ജനറല്‍ അല്‍-മാലികി അറിയിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 2.28 നാണ് പരിശീലന പറക്കലിനിടയിൽ (എഫ്-15എസ്എ) യുദ്ധ വിമാനം തകർന്നു വീണത്. വിമാനത്തിലെ രണ്ട് ജീവനക്കാർ അപകടത്തിൽ മരിച്ചതായി പ്രതിരോധ മന്ത്രാലയ വാക്താവ് അറിയിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടകാരണങ്ങളുടെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ അന്വേഷണ സമിതിയുടെ ചുമതലപ്പെടുത്തിയതായി അല്‍-മാലികി അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്കും ബന്ധുക്കള്‍ക്കും അനുശോചനമറിയിക്കുകയും ക്ഷമയും സാന്ത്വനവും ഉണ്ടാവട്ടെ എന്ന് അദ്ദേഹം പ്രാര്‍ത്ഥിക്കുകയും ചെയ്തു.
Related News
ടൂറിസം രംഗത്ത് വലിയ നേട്ടങ്ങൾ കൈവരിക്കാനൊരുങ്ങി സൗദി അറേബ്യ
സൗദിയിൽനിന്ന് റീ എൻട്രിയിൽ പോയി തിരിച്ചുവരാത്തവർക്കുള്ള യാത്രാ വിലക്ക് നീക്കി
മന്ത്രി സ്മൃതി ഇറാനിയും മക്ക ഡെപ്യൂട്ടി ഗവർണറും കൂടിക്കാഴ്ച നടത്തി
സൗദിയിൽ പൊതുഗതാഗതം ഉപയോഗിച്ചവരിൽ വൻ വർധന
ഒരാഴ്ചക്കിടെ സൗദിയിൽ നിന്നും നാടുകടത്തിയത് 9,542 വിദേശികളെ
സൗദിയിൽ താമസ കെട്ടിടങ്ങളുടെ വാടകയിൽ വൻ വർധന; പരാതിയുമായി ഉപഭോക്താക്കൾ
സൗദിയിൽ പണപ്പെരുപ്പത്തിൽ നേരിയ വർധനവ്; നവംബറിൽ 1.7 ശതമാനമായി ഉയർന്നു
റഷ്യൻ പ്രസിഡൻറ് പ്രസിഡൻറ് വ്ലാദിമിർ പുടിൻ റിയാദിലെത്തി. റഷ്യ സന്ദർശിക്കാൻ സൗദി കിരീടാവകാശിയെ ക്ഷണിച്ച് പുടിൻ
സൗദിയിൽ ബാൽക്കണിക്ക് പ്രത്യേക നിറം നൽകരുത്; നിർമ്മാണത്തിനും അറ്റകുറ്റപണിക്കും അനുമതി വേണം
വ്യാപക മഴക്കും മിന്നലിനും ശക്തമായ കാറ്റിനും സാധ്യത
കിരീടാവകാശി സൗദി സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
അബ്ഹൂർ ബീച്ച് വാട്ടർഫ്രണ്ട് വികസനപദ്ധതി ഉദ്ഘാടനം ചെയ്തു
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C