ഡ്രൈവര്‍ ജോലിക്കെത്തുന്നവർക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിക്കാം

റിയാദ്: ഡ്രൈവര്‍മാരായി ജോലിക്ക് എത്തുന്ന പ്രവാസികള്‍ക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സ് താല്‍ക്കാലികമായി ഉപയോഗിച്ച് വാഹനം ഓടിക്കാമെന്ന് സൗദി അറേബ്യ ട്രാഫിക് ഡയറക്ടറേറ്റ്. അംഗീകൃത കേന്ദ്രത്തില്‍ നിന്നുളള ഡ്രൈിവിംഗ് ലൈസന്‍സിന്റെ പരിഭാഷ ഡ്രൈവര്‍മാര്‍ കൈയ്യില്‍ കരുതണം.

വിദേശത്ത് ഓടിച്ചിരുന്ന വാഹനത്തിന് അനുസൃതമായ ലൈസന്‍സ് ആയിരിക്കും ഇവിടെയും അനുവദിക്കുക. സ്വന്തം നാട്ടില്‍ ലൈറ്റ് വെഹിക്കിള്‍ ലൈസന്‍സുള്ളയാള്‍ക്ക് അതേ വാഹനം മാത്രമേ സൗദിയിലും ഓടിക്കാനാകൂ. ഓരോ ലൈസന്‍സിന്റെയും മാനദണ്ഡമനുസരിച്ചായിരിക്കും അനുമതി നല്‍കുകയെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു

ഹെവി ലൈസന്‍സുള്ളയാള്‍ക്ക് ഹെവി വാഹനങ്ങള്‍ ഓടിക്കാന്‍ അനുമതിയുണ്ട്. മൂന്ന് മാസത്തേക്ക് ആയിരിക്കും ഈ അനുമതി. അതിന് ശേഷം സൗദിയുടെ അംഗീകൃത ലൈസന്‍സ് സ്വന്തമാക്കണമെന്നും ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *