സൗദിയുടെ ട്രാക്കിൽ ഇനി ഹൈഡ്രജൻ ട്രെയിൻ

റിയാദ് : സൗദിയുടെ ട്രാക്കിൽ ചീറിപ്പാഞ്ഞ് ഹൈഡ്രജൻ ട്രെയിൻ പരീക്ഷണയോട്ടം ആരംഭിച്ചു. പരിസ്ഥിതി സൗഹൃദ ട്രെയിനുകളുടെ പ്രവർത്തനം പഠിച്ച് രാജ്യത്തിന് അനുയോജ്യമാണോ എന്ന് ഉറപ്പാക്കുന്നത് സംബന്ധിച്ച് സൗദി റെയിൽവേയും ഊർജമന്ത്രാലയവും ധാരണാപത്രം ഒപ്പുവച്ചു.

രാജ്യത്തിനു അനുയോജ്യമായ പദ്ധതി ആവിഷ്കരിക്കാൻ ഫ്രഞ്ച് കമ്പനിയായ അൽസ്റ്റോമുമായി 2022 സെപ്റ്റംബറിൽ സൗദി അറേബ്യ ധാരണയിൽ എത്തിയിരുന്നു. കാർബൺ മലിനീകരണം അകറ്റി ഹരിതവത്ക്കരണത്തിന് മുൻതൂക്കം നൽകുന്നതിന്റെ ഭാഗമായാണ് പദ്ധതി. രാജ്യത്തിനു അനുയോജ്യമാണെന്ന് തെളിഞ്ഞാൽ പദ്ധതി വിപുലീകരിക്കും.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *