ജിദ്ദ: വിമാന കമ്പനികളിൽ നിന്നും യാത്രക്കാർ നേരിടാറുള്ള വിവിധ പ്രശ്നങ്ങൾക്കുള്ള നഷ്ടപരിഹാരവും ആനുകൂല്യങ്ങളും വർധിപ്പിച്ചുകൊണ്ട് നിയമാവലി പരിഷ്കരിച്ചു. വിമാനങ്ങൾ വൈകിയാലും റദ്ദാക്കിയാലും യാത്രക്കാർക്ക് നഷ്ടപരിഹാരം ഇരട്ടിയാക്കി സൗദി അറേബ്യ. പരിഷ്കരിച്ച നിയമം ഈ വർഷം നവംബർ 20ന് പ്രാബല്യത്തിലാകുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
ആറ് മണിക്കൂറിൽ കൂടുതൽ വൈകുന്ന വിമാനത്തിലെ യാത്രക്കാർക്ക് 750 റിയാൽ നഷ്ടപരിഹാരം നൽകണം. ലഗേജ് നഷ്ടമായാലും കേടു വരുത്തിയാലും ഒരു ലക്ഷം രൂപയിലേറെ നഷ്ടപരിപാരം കിട്ടും. യാത്രയ്ക്ക് കാലതാമസം നേരിടൽ, സർവീസ് നേരത്തെയാക്കൽ, റദ്ദാക്കൽ, ഓവർ ബുക്കിംഗ് കാരണം സീറ്റ് നിഷേധിക്കൽ, സീറ്റ് തരം താഴ്ത്തൽ, ബുക്കിംഗ് നടത്തുമ്പോൾ ഇല്ലാതിരുന്ന സ്റ്റോപ്പോവർ പിന്നീട് ഉൾപ്പെടുത്തൽ, തുടങ്ങിയ സാഹചര്യങ്ങളിലെല്ലാം യാത്രക്കാർക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ട്.
ആറ് മണിക്കൂറിൽ കൂടുതൽ വൈകുന്ന വിമാനത്തിലെ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകുന്നതിന് പുറമെ ഭക്ഷണം, ഹോട്ടൽ താമസം, ഗതാഗതം തുടങ്ങിയ സേവനങ്ങളും വിമാന കമ്പനി നൽകേണ്ടതാണ്. യാത്ര റദ്ദാക്കിയാൽ ടിക്കറ്റ് നിരക്കിൻ്റെ 150 ശതമാനം വരെ നഷ്ടപരിഹാരം നൽകാൻ വിമാന കമ്പനി ബാധ്യസ്ഥരായിരിക്കും. ചില സാഹചര്യങ്ങളിൽ യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൻ്റെ 200 ശതമാനം വരെ സാമ്പത്തിക നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും പരിഷ്കരിച്ച നിയമാവലി വ്യക്തമാക്കുന്നു.
Related News
ടൂറിസം രംഗത്ത് വലിയ നേട്ടങ്ങൾ കൈവരിക്കാനൊരുങ്ങി സൗദി അറേബ്യ
സൗദിയിൽനിന്ന് റീ എൻട്രിയിൽ പോയി തിരിച്ചുവരാത്തവർക്കുള്ള യാത്രാ വിലക്ക് നീക്കി
മന്ത്രി സ്മൃതി ഇറാനിയും മക്ക ഡെപ്യൂട്ടി ഗവർണറും കൂടിക്കാഴ്ച നടത്തി
സൗദിയിൽ പൊതുഗതാഗതം ഉപയോഗിച്ചവരിൽ വൻ വർധന
ഒരാഴ്ചക്കിടെ സൗദിയിൽ നിന്നും നാടുകടത്തിയത് 9,542 വിദേശികളെ
സൗദിയിൽ താമസ കെട്ടിടങ്ങളുടെ വാടകയിൽ വൻ വർധന; പരാതിയുമായി ഉപഭോക്താക്കൾ
സൗദിയിൽ പണപ്പെരുപ്പത്തിൽ നേരിയ വർധനവ്; നവംബറിൽ 1.7 ശതമാനമായി ഉയർന്നു
റഷ്യൻ പ്രസിഡൻറ് പ്രസിഡൻറ് വ്ലാദിമിർ പുടിൻ റിയാദിലെത്തി. റഷ്യ സന്ദർശിക്കാൻ സൗദി കിരീടാവകാശിയെ ക്ഷണിച്ച് പുടിൻ
സൗദിയിൽ ബാൽക്കണിക്ക് പ്രത്യേക നിറം നൽകരുത്; നിർമ്മാണത്തിനും അറ്റകുറ്റപണിക്കും അനുമതി വേണം
വ്യാപക മഴക്കും മിന്നലിനും ശക്തമായ കാറ്റിനും സാധ്യത
കിരീടാവകാശി സൗദി സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
അബ്ഹൂർ ബീച്ച് വാട്ടർഫ്രണ്ട് വികസനപദ്ധതി ഉദ്ഘാടനം ചെയ്തു
ബാഗേജ് നഷ്ടപ്പെടുന്ന യാത്രക്കാർക്ക് 6,568 റിയാലിന് തുല്യമായ തുകയാണ് നഷ്ടപരിഹാരം ലഭിക്കുക. ബാഗേജ് കേടാവുകയോ ലഭിക്കാൻ കാലതാമസം നേരിടുകയോ ചെയ്യുന്ന സാഹചര്യങ്ങളിലും 6,568 റിയാലിൽ കവിയാത്ത തുക നഷ്ടപരിഹാരം ലഭിക്കും. അംഗപരിമിതരായ യാത്രക്കാരുടേയും ഹജ്, ഉംറ സർവീസുകൾ പോലെയുള്ള ചാർട്ടർ ഫ്ളൈറ്റുകളിലെ യാത്രക്കാരുടെയും അവകാശങ്ങളും ഉറപ്പ് വരുത്തുന്നതാണ് പരിഷ്കരിച്ച നിയമാവലി.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C