അബുദാബി: ഫെഡറൽ നാഷനൽ കൗൺസിൽ (എഫ്എൻസി) സ്പീക്കറായി സഖർ ഘോബാഷ് അൽ മർറി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തിങ്കളാഴ്‌ച നടന്ന തിരഞ്ഞെടുപ്പിൽ ഏക സ്‌ഥാനാർഥിയായതിനാൽ ഐകകണ്ഠ്യേനയാണ് ജയിച്ചത്.
എഫ്‌എൻസിയുടെ പ്രതിരോധ, ആഭ്യന്തര, വിദേശകാര്യ കമ്മിറ്റി ചെയർമാൻ ഡോ. അലി റാഷിദ് അൽ നുഐമി രാവിലെ സെഷൻ ആരംഭിച്ചു, തിരഞ്ഞെടുക്കപ്പെട്ട നിയുക്ത കൗൺസിൽ അംഗങ്ങളും ഭരണഘടനാ പ്രതിജ്ഞയെടുത്തു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C