ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫിസറാകാൻ സഞ്ജയ് കുമാർ മിശ്രയ്ക്ക് ആദ്യ ഊഴം ലഭിച്ചേക്കും

Sanjay Kumar Mishra may get his first turn as Chief Investigation Officer

ന്യൂഡൽഹി: അന്വേഷണ ഏജൻസികളായ സിബിഐ, എൻഫോഴ്സ്മെന്റ് ‍ഡയറക്ടറേറ്റ് (ഇഡി) എന്നിവയുടെ പ്രവർത്തനത്തിനു മേൽനോട്ടം വഹിക്കാൻ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫിസർ (സിഐഒ) എന്ന പേരിൽ പുതിയ പദവി സൃഷ്ടിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. സെപ്റ്റംബർ 15ന് ഇഡിയുടെ തലപ്പത്തുനിന്നു വിരമിക്കുന്ന സഞ്ജയ് കുമാർ മിശ്ര ആദ്യ സിഐഒ ആയേക്കും.

ഇ.ഡിയുടെയും സി.ബി.ഐയുടെയും അന്വേഷണമേഖലകള്‍ പലപ്പോഴും ഇടകലര്‍ന്നു കിടക്കുന്നു എന്നതിനാലാണ് സര്‍ക്കാര്‍ ഇത്തരമൊരു തസ്തിക സൃഷ്ടിക്കലിലേക്ക് കടക്കാന്‍ കാരണമെന്നാണ് സൂചന. ഇ.ഡിയുടെയും സി.ബി.ഐയുടെയും തലപ്പത്ത് സി.ഐ.ഒ. എത്തുന്നതോടെ രണ്ട് ഏജന്‍സികളുടെയും പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സഹകരണം ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. ഗവണ്‍മെന്റ് ഓഫ് ഇന്ത്യ സെക്രട്ടറിയുടെ റാങ്ക് ആയിരിക്കും ചീഫ് ഇന്‍വെസ്റ്റിഗേറ്റിങ് ഓഫീസറുടേത്.

സിബിഐ, ഇഡി മേധാവികൾ സിഐഒയുടെ കീഴിലായിരിക്കും. ഏജൻസികൾ അന്വേഷിക്കുന്ന കേസുകളുടെ വിശദാംശങ്ങളടക്കം സിഐഒയോട് ഇരുവരും റിപ്പോർട്ട് ചെയ്യണം. അവ പ്രധാനമന്ത്രിയെ നേരിട്ട് അറിയിക്കേണ്ട ഉത്തരവാദിത്തം സിഐഒയ്ക്കായിരിക്കും. അന്വേഷണ ഏജൻസികൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കാൻ കൂടി ലക്ഷ്യമിട്ടാണിത്.

Related News

കര, നാവിക, വ്യോമ സേനാ മേധാവികൾക്കു മുകളിൽ സംയുക്ത സേനാ മേധാവി (സിഡിഎസ്) പദവി രൂപീകരിച്ചതിനു സമാനമായ നീക്കമാണിത്. ചീഫ് ഓഫ് ഡിഫന്‍സ് (സി.ഡി.എസ്.), നാഷണല്‍ സെക്യൂരിറ്റി അഡ്വൈസർ (എന്‍.എസ്.എ.) എന്നിവയ്ക്ക് സമാനമായിരിക്കും ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ ഓഫ് ഇന്ത്യ (സി.ഐ.ഒ.) എന്ന തസ്തിക.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *