മനാമ: സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ റേഡിയോളജി വിഭാഗത്തിന് മികവിനുള്ള അംഗീകാരം. ഓറൽ പ്രസന്റേഷൻ വിഭാഗത്തിൽ മികച്ച മെഡിക്കൽ ഗവേഷണ പുരസ്കാരം ലഭിച്ചു.
റേഡിയോളജി ഡിപ്പാർട്മെൻറിലെ റെഡിഡൻറ് ഡോക്ടർ ഡോ. ഉമർ അൽ ഖാജയാണ് നേട്ടത്തിനു പിന്നിൽ
സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ അത്യാഹിത വിഭാഗത്തിൽ വെർട്ടിഗോ തിരിച്ചറിയുന്നതിൽ സി.ടി സ്കാനിന്റെ ഫലത്തെക്കുറിച്ച് നടത്തിയ പഠനത്തിനാണ് അംഗീകാരം. ഇത്തരമൊരു പുരസ്കാരം ലഭിച്ചത് രാജ്യത്തെ ആരോഗ്യ മേഖലക്ക് നേട്ടമാണെന്ന് ഗവൺമെന്റ് ഹോസ്പിറ്റൽസ് വിഭാഗം അറിയിച്ചു.
സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് (എസ്.സി.എച്ച്) പ്രസിഡന്റ് ലെഫ്റ്റനന്റ് ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലിഫയാണ് കഴിഞ്ഞ മാസം പുതിയ റേഡിയോളജി യൂണിറ്റ് ഉദ്ഘാടനം നിർവഹിച്ചത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C