ദോഹ: ലോകകപ്പ് ഫുട്ബാൾ ഗ്രൂപ് റൗണ്ടിലെ ആദ്യ അങ്കത്തിൽ അർജൻറീനയെ ഞെട്ടിച്ച കളി മികവുമായി ആരാധക മനസ്സിൽ ഇടംപിടിച്ച സൗദി അറേബ്യയുടെ സാലിം അൽ ദൗസരിക്ക് വൻകരയുടെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം. ഏറ്റവും മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം ആസ്ട്രേലിയയുടെ സാമന്ത ഖേർ സ്വന്തമാക്കി.
മികച്ച കോച്ചിനുള്ള പുരസ്കാരം ജപ്പാന്റെ ഹജിമെ മൊരിയാസു സ്വന്തമാക്കി. ലോകകപ്പിലേതുൾപ്പെടെ ജപ്പാൻ ദേശീയ ടീമിനെ വാർത്തെടുത്തതിനുള്ള അംഗീകാരമായാണ് ഹജിമെയെ ഏറ്റവും മികച്ച പരിശീലകനുള്ള പുരസ്കാരത്തിന് അർഹനാക്കിയത്. മികച്ച വനിതാ കോച്ചായി ചൈനയുടെ ഷുയി ക്വിൻസിയെ തിരഞ്ഞെടുത്തു. ചൈനയെ ആദ്യമായി ഏഷ്യൻ വനിത കിരീട നേട്ടത്തിലേക്ക് നയിച്ചതിനുള്ള അംഗീകാരമാണ് മികച്ച കോച്ചിനുള്ള പുരസ്കാരം.
ഗസ്സയിൽ മരണം വിതച്ച് ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഫലസ്തീനികൾക്ക് ഐക്യദാർഢ്യമർപ്പിച്ച് ആഘോഷങ്ങളെല്ലാം ഒഴിവാക്കിയായിരുന്നു വൻകരയുടെ ഫുട്ബാൾ താരനിശക്ക് ദോഹ വേദിയായത്. നാടകീയതകളെല്ലാം ഒഴിവാക്കി നേരിട്ടുള്ള അവാർഡ് പ്രഖ്യാപനത്തിലൂടെ തന്നെ ചടങ്ങുകൾ പൂർത്തിയാക്കി. 2018 സീസണിലായിരുന്നു അവസാനമായി എ.എഫ്.സി അവാർഡുകൾ നൽകിയത്. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ നാലുവർഷമായി പുരസ്കാരം റദ്ദാക്കിയിരുന്നു.
Related News
’10-ാം നമ്പര്‍ ജഴ്സി ഇനി ആര്‍ക്കും നല്‍കില്ല’; മെസ്സിക്ക് ആദരവുമായി അര്‍ജന്റീന
2023ലെ ഫിഫ റാങ്കിംഗിൽ അർജന്റീന മുന്നിൽ
ലോകകപ്പിലെ മെസ്സിയുടെ ജഴ്സി ലേലത്തിന് വയ്ക്കാൻ ഒരുങ്ങുന്നു
എട്ടാം തവണ ബലോൻ ദ് ഓർ പുരസ്കാരം ലയണൽ മെസ്സിക്ക്
ജർമ്മൻ ഫുട്ബോൾ താരം ജൂലിയൻ ഡ്രാക്സ്ലർ പി എസ് ജിയിലെ രണ്ടു സീസണുകളിൽ സൈൻ ചെയ്തു
ഇറ്റാലിയൻ താരം മാർക്കോ അൽ അറബിയിലേക്ക്
ഈസ്റ്റ് ബംഗാൾ ഡ്യൂറന്റ് കപ്പ് ഫൈനലിൽ
വീണ്ടും നേട്ടങ്ങളുമായി സിറ്റി സൂപ്പർ സ്റ്റാർ ഹാലൻഡ്
സൗദി ദേശീയ ടീമിന്റെ പരിശീലകനാകാൻ റോബർട്ടോ മാഞ്ചിനി
കൂടുതൽ താരങ്ങൾ വന്നിട്ടുംതിരിച്ചുവരാതെ ചെൽസി.
സൗദി പണം ഫുട്ബാൾ മാർക്കറ്റിനെ മാറ്റിമറിച്ചു പെപ് ഗ്വാർഡിയോള.
- Featured
-
By
Reporter
- 0 comments
കിങ് സൽമാൻ കപ്പ് ഫുട്ബാളിന് തുടക്കം
- Featured
-
By
Reporter
- 0 comments
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C