ദോഹ: വിവാഹദിനത്തിൽ പാട്ടിന്റെ ഈണത്തിനൊപ്പം പരമ്പരാഗത അറബ് വാൾ നൃത്തമായ ‘അർദ’ ചുവടുവെക്കുന്ന ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻഖലീഫ ആൽഥാനി. ഒപ്പം ഡെപ്യൂട്ടി അമീർ അബ്ദുല്ല ബിൻ ഹമദ് ആൽഥാനി മുതൽ ശൈഖുമാരും മറ്റ് അതിഥികളും ചുവടുവെക്കുന്നു.അനുഗ്രഹങ്ങളുമായി അമീറും പിതാവ് അമീറും പിതാവ് അമീറും രാഷ്ട്ര പ്രതിനിധികളുമുണ്ട്. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ സഹോദരൻ കൂടിയായ ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ആൽഥാനിയുടെ വിവാഹ ദൃശ്യങ്ങൾ ചിത്രങ്ങളും വിഡിയോകളുമായി പങ്കുവെച്ച് സ്വദേശികളും പ്രവാസികളും ആശംസ നേർന്ന് ആഘോഷമാക്കുകയായിരുന്നു
