ദുബായിയുടെ ഉൾപ്രദേശങ്ങളിലേക്ക് റോഡുകൾ നവീകരിക്കും

അബുദാബി: ദുബായിൽ റോഡ് യാത്ര സുഗമമാക്കുന്നതിന്റെ ഭാഗമായി പ്രധാന റോഡുകളില്‍ നിന്നും ഉള്‍പ്രദേശങ്ങളിലേക്കുള്ള റോഡുകളുടെ നവീകരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് റോഡ്സ് ആൻഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. വഴി വിളക്കുകളുടെ നിര്‍മ്മാണവും ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ആര്‍ടിഎ അറിയിച്ചു.

മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം, നടപ്പാത, തെരുവ് വിളക്കുകള്‍ എന്നിവയും നിർമ്മിക്കുന്നുണ്ട്. സ്‌കൈഡൈവ് ദുബായിക്ക് സമീപമുള്ള ദുബൈ അല്‍ ഐന്‍ റോഡിലൂടെ അഞ്ച് കിലോമീറ്റര്‍ നീളുന്ന റോഡുകളുടെ നിര്‍മ്മാണമാണ് മാര്‍ഗമിലെ നിര്‍മ്മാണം. അത്യാധുനിക നിലവാരത്തിലാണ് പാതയുടെ നവീകരണം. ദുബായിലെ നഗരത്തിലൂടെയുള്ള മികച്ച റോഡുകളുടെ മാതൃകയിലാണ് ഉള്‍പ്രദേശങ്ങളിലും പാതകള്‍ നിര്‍മ്മിക്കുന്നത്.

മാർഗം, ലെഹ്ബാബ്, അല്‍ ലിസൈലി, ഹത്ത എന്നിവിടങ്ങളിലെ നാല് റോഡുകളുടെ നവീകരണമാണ് ആദ്യം പൂർത്തിയാക്കാനുളളത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 72 ശതമാനം പൂര്‍ത്തിയാക്കിയതായി ആര്‍ടിഎ അറിയിച്ചു. 19 കിലോമീറ്ററാണ് റോഡ് നവീകരിക്കുന്നത്. നഗര വികസനത്തിനൊപ്പം താമസക്കാരുടെ അടിസ്ഥാന സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കണമെന്ന ആര്‍ടിഎയുടെ തീരുമാനപ്രകാരമാണ് നിര്‍മ്മാണം നടത്തുന്നതെന്ന് ആര്‍ടിഎ ഡയറക്ടര്‍ ജനറലും ചെയര്‍മാനുമായ മാറ്റര്‍ അല്‍ തായര്‍ പറഞ്ഞു.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *