ദുബൈ: എമിറേറ്റിലെ പ്രധാന നാല് റസിഡൻഷ്യൽ മേഖലകളിൽ റോഡുകൾ നവീകരിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ്, ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്യാൻ സ്ട്രീറ്റ്, ഹെസ്സ സ്ട്രീറ്റ് എന്നിവിടങ്ങളിലെ എൻട്രി, എക്സിറ്റ് പോയന്റുകളാണ് നവീകരിക്കുക. നാദ് ഹസ്സ, അൽ അവീർ ഒന്ന്, അൽ ബർഷ സൗത്ത്, വാദി അൽസഫ മൂന്ന് തുടങ്ങിയ നാല് റസിഡൻഷ്യൽ ഏരിയകളിൽനിന്ന് പുറത്തേക്കും അകത്തേക്കുമുള്ള വാഹനങ്ങളുടെ പ്രവേശനം ഇതുവഴി കൂടുതൽ സുഗമമാകും.
