റിയാദ്: സൗദിയുടെ വിവിധയിടങ്ങളിലും വെളളപ്പൊക്കത്തിന് കാരണമായേക്കാവുന്ന കനത്ത മഴയും ആലിപ്പഴ വർഷവും ശക്തമായ കാറ്റിനും സാധ്യത. മക്ക, അസീർ, ജസാൻ, അൽ-ബഹ എന്നിവിടങ്ങളിലാണ് മഴ മുന്നറിയിപ്പുളളത്. കാലാവസ്ഥാ പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ പൗരന്മാരോടും താമസക്കാരോടും ജാഗ്രത പാലിക്കാൻ സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.
മക്ക മേഖലയിൽ തായിഫ്, അൽ ജുമും, ബഹ്‌റ, അൽ ഖുൻഫുദ, അൽ-ലിത്, അൽ-കാമിൽ, ഖുലൈസ്, മെയ്‌സാൻ, അദം, അൽ-അർദിയാത്ത് എന്നിവിടങ്ങളിൽ മഴ ലഭിക്കുമെന്ന് സൗദി കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.
വാദി അദ്-ദവാസിർ, അസ് സുലൈയിൽ, അൽ ഖുവൈയ്യ, അഫീഫ്, അൽ അഫ്‌ലാജ്, അൽ മുവായ്, അൽ ഖുർമ, റാനിയ എന്നിവയുൾപ്പെടെയുളള റിയാദ് മേഖലയിൽ കാറ്റിനും നേരിയ മഴയ്ക്കും സാധ്യതയുണ്ട്. തുർബ, മദീന, നജ്‌റാൻ മേഖലകളിലും മഴ മുന്നറിയിപ്പുണ്ട്.
Related News
റിയാദ്: ഔദ്യോഗിക കാര്യങ്ങളുടെയും ഇടപാടുകളുടെയും സമയം കണക്കാക്കുന്നതിനുള്ള അടിസ്ഥാനമായി അറബി കലണ്ടറിൽ നിന്ന് ഗ്രിഗോറിയൻ കലണ്ടറിലേക്ക് മാറാൻ സൗദി തീരുമാനിച്ചു. ...
Continue reading
റിയാദ്: റിയാദ് സീസണിന്റെ ഭാഗമായി വിവിധ രാജ്യങ്ങളുടെ സാംസ്കാരിക പരിപാടികൾ അരങ്ങേറുന്ന സുവൈദി പാർക്കിൽ ഇത്തവണ മറ്റു രാജ്യങ്ങളെ പിറകിലാക്കി, ഇന്ത്യക്കാണ് ആദ്യ അ...
Continue reading
റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അധികാരത്തിലെത്തിയതോടെ റിയാദിലെ തലവരമാറി. അടുത്തിടെ പ്രഖ്യാപിച്ച വൻകിട പദ്ധതികളടക്കം റിയാദിന്റെ മുഖഛായ മാ...
Continue reading
റിയാദ്: ജല വെല്ലുവിളികളെ സമഗ്രമായ രീതിയിൽ അഭിമുഖീകരിക്കാനുള്ള രാജ്യങ്ങളുടെയും സംഘടനകളുടെയും ശ്രമങ്ങൾ വികസിപ്പിക്കുകയും സംയോജിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത...
Continue reading
റിയാദ്: വെബ് സെര്‍ച്ച് എഞ്ചിനുകള്‍ വഴി പരസ്യങ്ങള്‍ സ്വീകരിക്കാനും പ്രോത്സാഹിപ്പിക്കാനും അവകാശവാദമുന്നയിച്ച് മന്ത്രാലയത്തിന്റെ പേരില്‍ തട്ടിപ്പുനടത്തിയ 51 വ്യ...
Continue reading
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C