റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനമായി തലസ്ഥാനനഗരത്തിൽ റിയാദ് മെട്രോ സർവിസിന തുടക്കം. നവംബർ 27ന് സൽമാൻ രാജാവ് ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച പദ്ധതിയിൽ ഡിസംബർ ഒന്നിന് പുലർച്ച ആറ് മുതൽ ട്രെയിനുകൾ ഓട്ടം ആരംഭിച്ചു. ആദ്യ സർവിസിൽ തന്നെ യാത്രക്കാരുടെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ദീർഘകാദീർഘകാലമായി കാത്തിരുന്ന പദ്ധതി ആയതിനാൽ നഗരവാസികൾ വളരെയധികം ആഹ്ലാദത്തിലാണ്.പദ്ധതിയിലെ ആറു റൂട്ടുകളിൽ മൂന്നെണ്ണമാണ് പ്രവർത്തനം ആരംഭിച്ചത്. പർപ്പിൾ, യെല്ലോ, ബ്ലൂ ലൈനുകളിലാണ് ഇപ്പോൾ സർവിസ് ആരംഭിച്ചിരിക്കുന്നത്.
