ഇന്ത്യയിൽ നിന്ന് അരി വീണ്ടും യുഎഇ വിപണിയില്‍ എത്തും

അബുദബി: രണ്ട് മാസത്തെ ഇടവേളക്ക് ശേഷം ഇന്ത്യയില്‍ നിന്നുളള ബസുമതി ഇതര അരി വീണ്ടും യുഎഇ വിപണിയില്‍ എത്തുന്നു. യുഎഇയുടെ ആവശ്യം പരിഗണിച്ചാണ് 75,000 ടണ്‍ ബസുമതി ഇതര അരി യുഎഇയിലേക്ക് കയറ്റുമതി ചെയ്യാന്‍ ഇന്ത്യ അനുമതി നല്‍കിയിരിക്കുന്നത്. നാഷണല്‍ കോഓപ്പറേറ്റീവ് എക്സ്പോര്‍ട്ട്സ് ലിമിറ്റഡ് വഴിയാണ് അരി എത്തിക്കുക.

ജൂലൈ 20 മുതലാണ് ബസുമതി ഒഴികെയുളള അരിയുടെയും അരി ഉല്‍പ്പന്നങ്ങളുടെയും കയറ്റുമതി ഇന്ത്യ നിര്‍ത്തിവച്ചത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഉണ്ടായ കൃഷിനാശം മൂലം രാജ്യത്ത് അരിക്ഷാമം നേരിടുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ ബസുമതി ഒഴികെയുളള അരിയുടെയും അരി ഉല്‍പ്പന്നങ്ങളുടെയും കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

വരും ദിവസങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള അരി യുഎഇ വിപണിയില്‍ എത്തും. യുഎഇയിലേക്ക് അരി ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. സമാനമായ രീതിയില്‍ സിംഗപ്പൂരിലേക്കും അരി കയറ്റുമതിക്ക് ഇന്ത്യ കഴിഞ്ഞമാസം അനുമതി നല്‍കിയിരുന്നു.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *