കൂറുമാറ്റക്കോഴ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്‍സിപിക്ക് പലതവണ മുന്നറിയിപ്പ് നല്‍കിയെന്ന.സൂചന. കാണാനെത്തിയ പി.സി ചാക്കോയോടും എ.കെ ശശീന്ദ്രനോടും മുഖ്യമന്ത്രി ഒന്നിലേറത്തവണ ഇക്കാര്യം സൂചിപ്പിച്ചുവെന്നും മുന്നറിയിപ്പ് കാര്യമായെടുക്കാതിരുന്നതില്‍ മുഖ്യമന്ത്രി കടുത്ത നീരസം പ്രകടിപ്പിച്ചെന്നും റിപ്പോര്‍ട്ടുകള്‍. അതേസമയം, കോഴയാരോപണത്തില്‍ പ്രതികൂട്ടിലായെങ്കിലും മന്ത്രിസ്ഥാനവീണ്ടും ആവശ്യപ്പെടാന്‍ തോമസ് കെ.തോമസിന്‍റെ നീക്കം. ആന്‍റണി രാജുവിന്‍റെ ഗൂഢാലോചനയ്ക്ക് വഴങ്ങാന്‍ തയാറല്ലന്ന് തോമസ് കെ.തോമസ് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. തോമസിനെമന്ത്രിയാക്കുന്നത് മുഖ്യമന്ത്രി എതിര്‍ത്താല്‍ ശശീന്ദ്രനെ ആ നിമിഷം രാജിവയ്പ്പിക്കണമെന്ന നിലപാടിലേക്ക് നീങ്ങുകയാണ് എന്‍സിപി കേരളഘടകം. എന്നാൽ ഇതിനെ എതിർത്ത് ഭൂരിഭാഗം ജില്ലാ പ്രസിഡന്റുമാരും രംഗത്തെത്തി.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C