അൽ അഫ്‌ജ മെറ്റൽ സ്‌ക്രാപ്പ് റീസൈക്ലിംഗ് ഫാക്ടറി പ്രവർത്തനം ആരംഭിച്ചു

അൽ അഫ്‌ജ ഏരിയയിലെ പുതിയ മെറ്റൽ സ്‌ക്രാപ്പ് റീസൈക്ലിംഗ് ഫാക്ടറി പ്രവർത്തനം ആരംഭിച്ചു.  ഉദ്ഘാടന ചടങ്ങിൽ മുനിസിപ്പാലിറ്റി, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ പരിസ്ഥിതികാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി അബ്ദുൽഹാദി അൽ-മറി പങ്കെടുത്തു; ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടർ ഹസൻ നാസർ അൽ നാസർ, ഫാക്ടറി ഉടമകളായ ഷെയ്ഖ് മൻസൂർ ബിൻ ജബർ ബിൻ ജാസിം അൽതാനി, ഷെയ്ഖ് ജാബർ ബിൻ മൻസൂർ ബിൻ ജബർ ബിൻ ജാസിം അൽതാനി എന്നിവർ സംബന്ധിച്ചു.

നൂതന സാങ്കേതികവിദ്യകളും സുസ്ഥിര വികസന രീതികളും ഉപയോഗിച്ച് മെറ്റൽ സ്ക്രാപ്പ് പുനരുപയോഗം ചെയ്യുന്നതിലും അലുമിനിയം, കോപ്പർ, വൈറ്റ് കോപ്പർ അലോയ്കൾ നിർമ്മിക്കുന്നതിലും പുതിയ ഫാക്ടറി പ്രത്യേകം ശ്രദ്ധിക്കുന്നു.

പ്രതിദിന ഉൽപ്പാദനം 65 ടൺ അലുമിനിയം, 44 ടൺ ചെമ്പ്, അടിസ്ഥാന ചെമ്പ് അലോയ്കൾ എന്നിവയാണ്. അലൂമിനിയത്തിന്റെ വാർഷിക ഉൽപ്പാദനം 24,000 ടൺ, ചെമ്പ്, ചെമ്പ് അലോയ്കൾക്കായി 16,000 ടൺ.

വിവിധ റീസൈക്ലിംഗ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഫാക്ടറികൾക്കായി അൽ അഫ്ജ പ്രദേശത്ത് അമ്പത് പ്ലോട്ടുകൾ അനുവദിച്ചു. മാലിന്യം കുറയ്ക്കുക, പുനരുപയോഗം പ്രോത്സാഹിപ്പിക്കുക, പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുക, നിലനിർത്തുക എന്നിവയിൽ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള സംസ്ഥാന പദ്ധതികളുടെ ഭാഗമാണിത്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *