ഫിലിപ്പിനോ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെൻ്റ് ഉടൻ പുനരാരംഭിക്കുമെന്ന് സൂചനകൾ. കഴിഞ്ഞ ദിവസം കുവൈത്തിലെത്തിയ ഫിലിപ്പിനോ പ്രതിനിധി സംഘം വിവിധ മന്ത്രാലയ പ്രതിനിധികളുമായി ചർച്ചകൾ നടത്തി.
കഴിഞ്ഞ മേയിലാണ് തൊഴിൽ കരാറിലെ വ്യവസ്ഥകൾ പാലിക്കാത്ത പശ്ചാത്തലത്തിൽ വീട്ടു ജോലിക്കാർക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. അടുത്ത ദിവസങ്ങളിൽ നടക്കുന്ന ഉഭയകക്ഷി ചർച്ചകൾ വഴി ഗാർഹിക തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കുവാൻ കഴിയുമെന്നാണ് ഫിലിപ്പിനോ പ്രതിനിധി സംഘത്തിന്റെ പ്രതീക്ഷ.
രാജ്യത്ത് നിലവിൽ ഗാർഹിക തൊഴിലാളി മേഖലയിൽ വൻ ക്ഷാമമാണ് അനുഭവപ്പെടുന്നത്. കുവൈത്തിലെ ഏറ്റവും വലിയ മുന്നാമത്തെ പ്രവാസി സമൂഹമാണ് ഫിലിപ്പൈനുകാർ.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C