ദോഹ: വിനോദ സഞ്ചാരികൾ ഏറെയെത്തുന്ന ശൈത്യകാല സീസണിന് തുടക്കം കുറിച്ചതിനു പിറകെ ഒക്ടോബർ അവസാനം വരെയുള്ള സഞ്ചാരികളുടെ എണ്ണവുമായി ഖത്തർ ടൂറിസം. മുൻ വർഷത്തിൽ ആകെയെത്തിയ സഞ്ചാരികൾ ഈ വർഷം പത്ത് മാസത്തിനുള്ളിൽ ഖത്തറിലെത്തിയതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇതിനകം 40ലക്ഷം പേരാണ് ഖത്തർ സന്ദർശിച്ചത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 26 ശതമാനം വർധനയുണ്ടായതായി ഖത്തർ ടൂറിസം റിപ്പോർട്ടിൽ അറിയിച്ചു. വിനോദ സഞ്ചാരികളും വിവിധ പരിപാടികളും സജീവമായിരിക്കെ ഈ വർഷത്തെ സന്ദർശകരുടെ എണ്ണം പുതിയ റെക്കോഡിലേക്ക് നീങ്ങുന്നതായാണ് സൂചന.സന്ദർശകരിൽ ഏറെയും ജി.സി.സി രാജ്യങ്ങളിൽ നിന്നാണ്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C
