ദോഹ: സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോൺ ജനുവരി 26 ന് സംഘടിപ്പിക്കുന്ന റയ്യാൻ സ്പോർട്സ് ഡേ യുടെ ഭാഗമായി നടക്കുന്ന അനുബന്ധ മത്സരങ്ങൾക്ക് തുടക്കം കുറിച്ചു.
ഒന്നര മാസം നീണ്ട് നിൽക്കുന്ന വെയിറ്റ് ലോസ് ചാലഞ്ച്, ഒരു മാസം നീണ്ട് നിൽക്കുന്ന വാക്കിങ്ങ് ചാലഞ്ച് എന്നീ മത്സരങ്ങളുടെ ഔദ്യോഗിക ഉത്ഘാടനം അൽ അബീർ മെഡിക്കൽ സെന്ററിൽ നിറഞ്ഞ സദസ്സിൽ വെച്ച് സി.ഐ.സി. സോണൽ പ്രസിഡന്റ് സുധീർ ടി.കെ. നിർവഹിച്ചു. ചടങ്ങിൽ മെഡിക്കൽ സെന്റർ പ്രതിനിധികളായ അഖിൽ, പ്രവീൺ, സോണൽ സെക്രട്ടറി അബ്ദുൽ ജലീൽ എം എം എന്നിവർ സംസാരിച്ചു. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് വേണ്ട പ്രാഥമിക ടെസ്റ്റുകൾ അൽ അബീർ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ നിർവഹിക്കപ്പെട്ടു.
ഇന്റർ യൂണിറ്റ് അടിസ്ഥാനത്തിൽ വെയിറ്റ് ലോസ്സ് ചാലഞ്ച്, വാക്കിങ്ങ് ചാലഞ്ച് എന്നീ മത്സരങ്ങൾക്ക് പുറമെ ബാഡ്മിന്റൻ, ഫുട്ബോൾ, കമ്പവലി എന്നീ ഗ്രൂപ്പ് മത്സരങ്ങളും, റണ്ണിങ് റൈസ്, ലോങ്ങ് ജംമ്പ്, ഷോട്ട് പുട്ട്, പഞ്ച ഗുസ്തി, പെനാൽട്ടി ഷൂട്ട് ഔട്ട് എന്നീ വ്യക്തിഗത മത്സരങ്ങളുമാണ് നടക്കുക എന്ന് ‘റയ്യാൻ സ്പോർട്ട് ഡേ’ ജനറൽ കൺവീനർ അബ്ദുൽ ബാസിത്ത് അറിയിച്ചു.
ഉൽഘാടന പരിപാടികൾക്ക് സോണൽ ഭാരവാഹികളായ സുഹൈൽ ശാന്തപുരം, സുബുൽ അബ്ദുൽ അസീസ്, സിദ്ദിഖ് വേങ്ങര, അബ്ദുൽ സലാം എ.ടി, മുഹമ്മദ് റഫീഖ് തങ്ങൾ, മുഹമ്മദ് അലി ശാന്തപുരം, താഹിർ ടി.കെ, സുനീർ പി, ബഷീർ പി.ബി, സാജിർ വി.ഒ.സി, മുഹമ്മദ് റഫീഖ് ടി.എ, ഹാരിസ് എന്നിവർ നേതൃത്വം നൽകി.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C