ജയ്പൂര്‍: ഐപിഎല്‍ താരലേലത്തിന് മുമ്പ് ഓപ്പണർ ജോസ് ബട്‌ലറെ കൈവിടാന്‍ രാജസ്ഥാന്‍ റോയല്‍സ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ജോസ് ബട്‌ലര്‍ക്ക് പുറമെ സ്പിന്നര്‍മാരായ യുസ്‌വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍ എന്നിവരും രാജസ്ഥാന്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടികയിലില്ലെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍, ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, മധ്യനിര ബാറ്റര്‍ റിയാന്‍ പരാഗ്, എന്നിവര്‍ക്ക് പുറമെ അണ്‍ ക്യാപ്ഡ് താരമായി പേസര്‍ സന്ദീപ് ശര്‍മയെയുമാണ് രാജസ്ഥാന്‍ നിലനിര്‍ത്തുക എന്നാണ് റിപ്പോര്‍ട്ട്. വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെലിനെ നിലനിര്‍ത്തണോ എന്ന കാര്യത്തില്‍ ഇപ്പോഴും ചര്‍ച്ചകള്‍ നടക്കുകയാണെന്നും ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ടില്‍ പറയുന്നു. 2022ലെ താരലേലത്തില്‍ 20 ലക്ഷം രൂപക്കാണ് ധ്രുവ് ജുറെല്‍ രാജസ്ഥാനിലെത്തിയത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറി ഇന്ത്യക്കായി തിളങ്ങിയ ജുറെല്‍ നിലവില്‍ ടെസ്റ്റ് ടീമിലെ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറാണ്.
ഒടുവില്‍ ജോസേട്ടനെയും കൈവിടാന്‍ തീരുമാനിച്ച് രാജസ്ഥാന്‍, നിലനിര്‍ത്തുക സഞ്ജു ഉള്‍പ്പെടെ നാലു താരങ്ങളെ
31
Oct
