ദോഹ : മധ്യ തെക്കൻ മേഖലകളിൽ വ്യത്യസ്ത തീവ്രതയിൽ ഉള്ള മഴ തുടരുന്നതായി ഖത്തർ കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കാലാവസ്ഥ ചിത്രങ്ങൾ മേക്കാവൃതമായ രൂപീകരണവും ചിതറി കിടക്കുന്ന മഴയും കാണിക്കുന്നു. ദോഹയിലെ ചിലയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത കൂടുതലായി കാണപ്പെട്ടിരുന്നു.
കാലാവസ്ഥയിൽ വാഹനം ഓടിക്കുമ്പോൾ വാഹനം ഓടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അത്തരം സമയങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ആഭ്യന്തരവകുപ്പ് മുന്നറിയിപ്പ് നൽകി.
2023 ഒക്ടോബർ 30,31 തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാജ്യത്ത് മഴ ലഭിക്കുമെന്ന് വകുപ്പ് മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു. തിങ്കളാഴ്ച ഖത്തറിന്റെ വിവിധ ഇടങ്ങളിൽ ഇരുണ്ട നിറത്തിൽ മേഘാവൃതമായി നിൽക്കുന്ന അന്തരീക്ഷം ആയിരുന്നു. സോഷ്യൽ മീഡിയ ഉപയോക്താക്കൾ കാലാവസ്ഥയുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C