ദോഹ : ഖത്തറിലെ പടിഞ്ഞാറൻ കടൽതീരത്തേക്ക് ഇനി വിനോദസഞ്ചാരികൾക്കും സ്വാഗതം, ഖത്തർ ഓൾഡ് പോർട്ടിലെ പടിഞ്ഞാറൻ കടൽത്തീരം വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കുന്നു.
സഞ്ചാരികൾക്ക് ഏറെ ആസ്വാദ്യം ആകുന്ന ഒരു സ്ഥലം കൂടിയാണ് ഇവിടെ, ആളുകൾക്ക് ഫലപ്രദമായ ഒരുപാട് ക്രമീകരണങ്ങൾ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഒഴിവ് ദിവസങ്ങളിൽ കുടുംബത്തോടൊപ്പം വന്ന് ഉല്ലസിക്കുവാൻ ഖത്തറിൽ താമസിക്കുന്നവരെ സ്വാഗതം ചെയ്യുന്നു.
ഹോട്ടലുകൾ, അപ്പാർട്ട്മെന്റുകൾ, കഫേകൾ, റസ്റ്റോറന്റുകൾ അങ്ങനെ അനേകം ഷോപ്പുകൾ ഇവിടെ പ്രവർത്തനമാരംഭിക്കുന്നുണ്ട്. ഇത്തരത്തിലുള്ള എല്ലാ സൗകര്യങ്ങളും കടൽത്തീരത്ത് സന്ദർശകർക്കായി തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ കുട്ടികൾക്കും മുതിർന്നവർക്കുമായി ഇവിടെ എട്ട് കിലോമീറ്റർ സൈക്കിൾ പാതയും, പൂന്തോട്ടങ്ങളും, നടപാതകളും എല്ലാം സജ്ജമാക്കിയിട്ടുണ്ട്. ദോഹയിൽ നിന്ന് അധികം ദൂരമില്ലാത്തതിനാൽ പല വിനോദ കേന്ദ്രങ്ങളിൽ നിന്നും ഇവിടേക്ക് എത്തിപ്പെടാൻ പ്രയാസമില്ല എന്നതും ശ്രദ്ധേയമാണ്.
കടൽത്തീരത്തെ അനുഭവം ഹൃദ്യസ്ഥമാക്കാൻ ഖത്തറിലെ താമസക്കാർ ഓരോരുത്തരും അവധി ദിവസങ്ങളിൽ വന്നെത്തുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. എല്ലാ സേവനങ്ങളും അണിനിരത്തി കൊണ്ടുള്ള ഈ സഞ്ചാര പാതയ്ക്ക് മാറ്റുകൂട്ടുകയാണ് ഖത്തർ. കടലിൽ ഇറങ്ങുവാനും, ചെറുതും വലുതുമായ യാട്ടുകൾ, വുഡൻ ബോട്ടുകൾ എന്നിവ എളുപ്പമായി ലഭിക്കുവാനും സൗകര്യപ്രദമാണ്. വ്യത്യസ്ത നിറങ്ങളിലുള്ള കെട്ടിടങ്ങളാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത, ക്രമീകരണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്, പൂർത്തിയായതിനുശേഷം ഖത്തറിലെ സന്ദർശകരെ സ്വാഗതം ചെയ്തുകൊണ്ട് കൃത്യമായ തീയതി വെളിപ്പെടുത്തുന്നതാണ്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C