ദോഹ: നവംബർ 29 മുതൽ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ അമീർ ഷെയ്ക്ക് തമീം ബിൻ ഹമദ് അൽത്താനിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന മെയ്ഡ് ഇൻ ഖത്തർ എക്സിബിഷനിൽ 450 വ്യവസായ കമ്പനികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഖത്തർ ചേംബർ (ക്യുസി) ആണ് ഇക്കാര്യം വാർത്ത സമ്മേളനത്തിലൂടെ അറിയിച്ചത്.
വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഖത്തർ ചേംബർ സംഘടിപ്പിക്കുന്ന എക്സ്പോ വ്യാവസായിക മേഖലയിലെ ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ച് സന്ദർശകർക്ക് ഉൾക്കാഴ്ച നേടാനുള്ള അവസരം നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പങ്കെടുക്കുന്ന വ്യവസായ പ്രമുഖർക്ക് വിദഗ്ധരുമായും, നിക്ഷേപകരുമായും ഇടപഴകാനും രാജ്യത്ത് പ്രവർത്തിക്കുന്ന വിജയകരമായ കമ്പനികളെ പരിചയപ്പെടാനും, പ്രവർത്തനങ്ങൾ വിപുലീകരിക്കാനും, മത്സരശേഷി വർദ്ധിപ്പിക്കാനും, നൂതന ആശയങ്ങൾ ഉയർത്തിക്കാട്ടാനുമുള്ള അവരുടെ കഴിവ് മനസ്സിലാക്കുവാനും അവസരം ലഭിക്കും.
ക്യുസി ചെയർമാൻ ഷെയ്ഖ് ഖലീഫ ബിൻ ജാസിം അൽ താനി അമീറിനോട് ഹൃദയംഗമമായ നന്ദിയും അഭിനന്ദനവും ഇതിലൂടെ അറിയിച്ചു. ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുകയും പുരോഗമനപരമായ നിയമ നിർമ്മാണം നടത്തുകയും അതുപോലെ രാജ്യം സമീപ വർഷങ്ങളായി നിരവധി സുപ്രധാന വികസനങ്ങളും നേട്ടങ്ങളും കൈവരിച്ചിട്ടുണ്ടെന്നും ഷെയ്ഖ് ഖലീഫ എടുത്തു പറഞ്ഞു.
Related News
ഖത്തർ പ്രവാസികൾക്കിടയിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വം
Working Hours Regulation Qatar: ഓഫീസ് സമയത്തിൽ പുതിയ ക്രമീകരണങ്ങളുമായി ഖത്തർ മന്ത്രിസഭ; ജീവനക്കാരുടെ ജോലി ആരംഭിക്കുന്ന സമയത്തിൽ ഇളവ്, വീട്ടിലിരുന്ന് ജോലി ചെയ്യാം
“ട്രാഖ്” പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
വേൾഡ് ക്ലാസ് ഏഷ്യൻ കപ്പ്; ഖത്തറിനെ പ്രശംസിച്ച് ഇന്ത്യൻ കോച്ച്
ഒമാൻ സുൽത്താന്‍ ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച
‘ഫലസ്തീനിനായി 10 സഹായ വിമാനങ്ങൾ’: സംരംഭത്തിന് തുടക്കം കുറിച്ച് ഖത്തർ ചാരിറ്റി
ഖത്തര്‍ ദേശീയദിനാഘോഷ പരിപാടികള്‍ ഈ മാസം 10 ന് തുടങ്ങും
ഇസ്രായേൽ ആക്രമണം വംശീയ ഉന്മൂലനം; അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാട് ലജ്ജാകരം -ഖത്തർ അമീർ
“സ്കിയ” രക്തദാന ക്യാംപ് ശ്രദ്ധേയമായി
357 ഫാമുകൾക്ക് ഉൽപാദനം വർദ്ധിപ്പിക്കാൻ യന്ത്രവൽക്കരണ സേവനം ലഭിക്കുന്നു.
എക്സ്പോ 2023 ദോഹയിൽ സുഡാനീസ് പവലിയൻ ഉദ്ഘാടനം ചെയ്തു.
ഖത്തർ കാലാവസ്ഥ നിരീക്ഷണം ഈ ആഴ്ചയിൽ മഴയ്ക്ക് സാധ്യത.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C