ഭിക്ഷാടന ചൂഷണ സംഘത്തെ ഖത്തർ അധികൃതർ പിടികൂടി

ദോഹ : സാമ്പത്തിക നേട്ടത്തിന് പകലായി ഭിക്ഷാടനത്തിനായി ആളുകളെ ചൂഷണം ചെയ്യുന്ന വ്യക്തിയെ ആഭ്യന്തരമന്ത്രാലയം (MOI) അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത വ്യക്തി ഏഷ്യൻ രാജ്യക്കാരൻ ആണെന്ന് മന്ത്രാലയം വെളിപ്പെടുത്തി. മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒരുകൂട്ടം പുരുഷന്മാർക്കൊപ്പമാണ് ഈ വ്യക്തിയെ അറസ്റ്റ് ചെയ്തത്. പണവും പാസ്പോർട്ടും അധികൃതർ പിടിച്ചെടുത്തു. മനുഷ്യ കടത്തിനെതിരായ ആഭ്യന്തരമന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് അന്വേഷണം ഊർജിതമാക്കിയത്. സാമ്പത്തിക നേട്ടത്തിനായി ഭിക്ഷാടനത്തിന് ആളുകളെ ചൂഷണം ചെയ്യുന്ന ഏഷ്യൻ രാജ്യത്ത് നിന്നുള്ള വ്യക്തിയെയാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തത്. പിടിയിലായവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മന്ത്രാലയം അറിയിച്ചു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *