അടിസ്ഥാന സൗകര്യ മേഖല വികസിപ്പിക്കാൻ പുതിയ പദ്ധതികളുമായി ഖത്തർ

അടിസ്ഥാന സൗകര്യ മേഖലയിൽ ഒന്നരലക്ഷം കോടി രൂപയുടെ പദ്ധതികളുമായി ഖത്തർ. പൊതുമരാമത്ത് വിഭാഗമായ അഷ്ഗാലിന്റെയും ജലവൈദ്യുതി വിഭാഗമായ കഹ്‌റാമയുടെയും നേതൃത്വത്തിൽ ഒന്നരലക്ഷം കോടി രൂപയിലേറെ തുകയുടെ പദ്ധതികൾക്കാണ് ടെണ്ടർ വിളിക്കുന്നത്.

ഏതാണ്ട് 116 പദ്ധതികളിലായി 16.2 ബില്യൺ കോടി ഡോളറാണ് അഷ്ഗാൽ ടെണ്ടർ നൽകുന്നത്. റോഡ് വികസനം, ഡ്രൈനേജ്, സ്ഥലമൊരുക്കൽ തുടങ്ങി വിവിധ മേഖലകളിലാണ് പ്രവർത്തനങ്ങൾ. റോഡ് വികസനത്തിന് മാത്രം 7.8 ബില്യൺ ഡോളറിന്റെ പദ്ധതികളുണ്ട്.

ജലവൈദ്യുത വിഭാഗമായ കഹ്‌റാമ 279 പൊതു ടെണ്ടറുകളാണ് വിളിക്കുന്നത്. 2.4 ബില്യൺ ഡോളറിന്റേതാണ് ഈ പദ്ധതികൾ. ഇതടക്കം അടുത്ത വർഷം 2500ലേറെ പദ്ധതികളാണ് വിവിധ വകുപ്പുകൾ വഴി നടപ്പാക്കുന്നത്.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *