വരും ആഴ്ചയിൽ കനത്ത മഴ തുടരാൻ സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥ നിരീക്ഷണം.

Qatar weather forecast that heavy rain is likely to continue in the coming week.

ദോഹ : വരും ആഴ്ചയിലും മഴ തുടരുമെന്ന് ഖത്തർ കാലാവസ്ഥ വകുപ്പ് അറിയിച്ചു.കാലാവസ്ഥ പൊതുവേ മേഘാവൃതമായതോ ചിതറിക്കിടക്കുന്നതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ചില സമയങ്ങളിൽ പെട്ടെന്നുള്ള ശക്തമായ കാറ്റിനൊപ്പം ഇടിമിന്നൽ ഉണ്ടാകുമെന്നുമാണ്ഇന്ന് പുറത്തിറക്കിയ കാലാവസ്ഥ റിപ്പോർട്ടിലൂടെ ഖത്തർ കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്.അതേസമയം ശനിയാഴ്ച വൈകുന്നേരം ആറുമണിവരെ കരയിൽ ചിതറിക്കിടക്കുന്ന മേഘങ്ങളോടുകൂടിയ താരതമ്യേന ചൂടും ഭാഗികമായി മേഘമൃതം ആയിരിക്കുമെന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.സിവിൽ ഏവിയേഷൻ അതോറിറ്റി( കാലാവസ്ഥ വകുപ്പ്)എല്ലാവരും ജാഗ്രത പാലിക്കാനും ഇടിമിന്നലുള്ള മഴയിൽ എല്ലാ സുരക്ഷാനിർദേശങ്ങൾ പാലിക്കാനും ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് വിവരങ്ങൾ സ്വീകരിക്കാനും അഭ്യർത്ഥിച്ചു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *