ഖത്തറിന്റെ ഗതാഗത മേഖല സുസ്ഥിരമായ വളർച്ചയ്ക്ക് കാരണമാകുന്നു

ദോഹ: സുരക്ഷിതവും സംയോജിതവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത മൊബിലിറ്റി സംവിധാനം പ്രധാനം ചെയ്യുന്ന ഖത്തറിന്റെ ഗതാഗത മേഖല വളർച്ച തുടരുന്നു. ഇത് പരിസ്ഥിതിക സുസ്ഥിരതയെ ശക്തിപ്പെടുത്തുകയും ദേശീയ വികസന അവശ്യകതകൾ കൈവരിക്കുന്നതിനായി സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുകയും ചെയ്യുന്നു എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി .
ഗതാഗത മന്ത്രാലയം ഖത്തറിന്റെ ഗതാഗത മേഖലയിലെ നേട്ടങ്ങൾ ചർച്ച ചെയ്യുന്നതിനായി ഗതാഗത മേഖലയിലെ വിദഗ്ധരെ ഒരുമിപ്പിച്ചുകൊണ്ട് “സുസ്ഥിര ഗതാഗതവും പാരമ്പര്യവും” എന്ന കോൺഫറൻസും എക്സിബിഷനും സംഘടിപ്പിച്ചു.
ഗതാഗത സംവിധാനം വികസിപ്പിക്കുന്നതിൽ സ്വകാര്യമേഖലയുടെ സജീവ ഇടപെടൽ എന്ന തലക്കെട്ടിൽ നടന്ന ചർച്ചയിൽ ഖത്തർ റെയിൽ ഗതാഗത പ്ലാനിങ് ഡയറക്ടർ റൈമുണ്ട് ഹനൗവർ, സംയോജിത ഗതാഗതത്തെക്കുറിച്ചും രാജ്യത്തിന്റെ ലക്ഷ്യങ്ങളിലേക്കുള്ള സംഭാവനകളെ കുറിച്ചും ഉൾക്കാഴ്ചകൾ നൽകുകയും, ദോഹ മെട്രോ നെറ്റ്‌വർക്ക് അവലോകനം നൽകുകയും ചെയ്തു. “ഞങ്ങൾ പൊതു ഗതാഗത സംവിധാനത്തിന്റെ നട്ടെല്ല് ആണെന്നും ഞങ്ങളുടെ ശൃംഖല വിവിധ നഗരങ്ങളെ ഉൾക്കൊള്ളുന്നു” എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ 2022ലെ ഫിഫ ലോകകപ്പ് ഖത്തറിന്റെ വിജയത്തിന് പ്രധാന സഹായകമായത് ദോഹ മെട്രോ ആണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകകപ്പിൽ 17.4 ദശലക്ഷം യാത്രക്കാർ ദോഹ മെട്രോ ഉപയോഗിച്ചു,പ്രതിദിനം 120,000 കാർ യാത്രകൾ ഒഴിവാക്കി, 51 ശതമാനം യാത്രക്കാർ ദോഹ മെട്രോ ഉപയോഗിച്ചു, 8500 ടൺ CO2 ഒഴിവാക്കി. കൂടാതെ ഫിഫ ലോകകപ്പ് ടൂർണമെന്റിനു ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകളുടെ നേട്ടങ്ങളും ചർച്ച ചെയ്തു.

ഗതാഗത മന്ത്രാലയം ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്റാമ ), മഷീറബ് പ്രോപ്പർട്ടീസ്, മൊവ സലാത്ത് (കർവ), ഖത്തർ റെയിൽ, ഫ്യൂഷൻ ഗ്രൂപ്പ് ഹോൾഡിങ്, ജിബിഎം ഖത്തർ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *