ദോഹ: ലോക ബാങ്ക് പുറത്തിറക്കിയ 2024ലെ പ്രധാന ആഗോള ഭരണ സൂചികകളിൽ മിഡിലീസ്റ്റ് മേഖലയിൽ ഖത്തറിന് ഒന്നാം സ്ഥാനം. രാഷ്ട്രീയ സ്ഥിരതാ സൂചകങ്ങളിൽ 84.36 ശതമാനവും നിയമവാഴ്ചയിൽ 80.19 ശതമാനവുമായി ഖത്തർ ഒന്നാമതെത്തിയെന്ന് നാഷണൽ പ്ലാനിങ് കൗൺസിൽ (എൻപിസി) എക്‌സ് അക്കൗണ്ടിലെ ഒരു പോസ്റ്റിൽ പറഞ്ഞു. ആഗോള ഭരണ സൂചികയുടെ അച്ചുതണ്ടുകൾ മെച്ചപ്പെടുത്തുന്നതിനും സുസ്ഥിര വികസനം ഫലപ്രദമായി കൈവരിക്കുന്നതിനുള്ള ചട്ടക്കൂടിനുള്ളിൽ നിന്നുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളാണ് ആഗോള ഭരണ സൂചികകളിൽ ഖത്തറിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്നതിന് കാരണമെന്ന് കൗൺസിൽ വിലയിരുത്തി.ലോക ബാങ്ക് പുറത്തിറക്കിയ 2023ലെ കണക്കുകൾ പ്രകാരം, റെഗുലേറ്ററി ക്വാളിറ്റി ഇൻഡക്‌സിൽ 81.13 ശതമാനവും സർക്കാർ ഫലപ്രാപ്തി സൂചികയിൽ 85.85 ശതമാനവും പങ്കാളിത്ത, ഉത്തരവാദിത്ത സൂചികയിൽ 22.55 ശതമാനവും ഖത്തർ സ്‌കോർ ചെയ്തിരുന്നു. ഈ സൂചകങ്ങൾ നല്ല ഭരണത്തിന്റെ തത്വങ്ങൾ കൈവരിക്കുന്നതിനുള്ള സർക്കാരുകളുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്ന ഒരു പ്രധാന അളവുകോലാണെന്ന് ദേശീയ ആസൂത്രണ കൗൺസിൽ ചൂണ്ടിക്കാട്ടി.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C
