ഖത്തറിൽ ആഗസ്റ്റ് 27 മുതൽ ബോധവൽക്കരണത്തിനായിട്ടുള്ള നിയമലംഘന സന്ദേശങ്ങൾ വാഹനങ്ങൾക്ക് ലഭിച്ചു തുടങ്ങും.

ദോഹ : ഖത്തറിൽ വാഹനം ഓടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാത്തതും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും ലംഘിച്ചാൽ പിഴയില്ലാതെ സന്ദേശങ്ങൾ ലഭിച്ചു തുടങ്ങും. ഇത് ബോധവൽക്കരണത്തിന് വേണ്ടിയിട്ടുള്ള മാർഗ്ഗ നിർദ്ദേശമാണ്. നിയമലംഘനങ്ങൾ ഓഗസ്റ്റ് 27 മുതൽ പുതിയ സംവിധാനങ്ങൾ വഴി രേഖപ്പെടുത്തും.

പുതിയ തീരുമാനം രണ്ട് ഘട്ടങ്ങളിൽ ആയിട്ടാണ് നടപ്പാക്കുന്നത്.ആദ്യഘട്ടം ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 2 വരെ വാഹനം ഓടിക്കുന്നവർക്ക് വേണ്ടി ഉള്ളതാണ്. നിയമലംഘന സന്ദേശം ലഭിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് നൽകുന്നതിന് വേണ്ടിയാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലെ റഡാർ ആൻഡ് സ്കെയിൽസ് വകുപ്പ് മേധാവി മേജർ ഹമദ് അലി മുഹന്നദി പറഞ്ഞു.
2023 സെപ്റ്റംബർ 3 മുതൽ വാഹനമോടിക്കുമ്പോൾ നിയമലംഘനം നടത്തുന്നവർക്കെതിരെയുള്ള നിരീക്ഷണം ആരംഭിക്കും.

ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ നമ്പർ 54 പ്രകാരം വാഹനമോടിക്കുന്നവരുടെ ശ്രദ്ധ തിരിയുന്ന സാഹചര്യത്തിൽ അതായത് വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോണോ മറ്റേതെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിക്കുന്നത് 500 റിയാൽ പിഴ ഈടാക്കും എന്ന് അദ്ദേഹം വ്യക്തമാക്കി.

Related News


രണ്ടു നിയമലംഘനങ്ങളും ഏകീകൃത സംവിധാനത്തിലൂടെ കണ്ടെത്തുമെന്നും സീറ്റ് ബെൽറ്റിന്റെ അതേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാലും നിയമലംഘനം പൂർണ്ണമായും ദൃശ്യമാകുമെന്നും, പിന്നീട് മെട്രോഷ് 2 ൽ സ്ഥാപിക്കും എന്നും അദ്ദേഹം വിശദീകരിച്ചു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *