സുഹൈൽ താരം ‘അൽ-താർഫ് ‘ നക്ഷത്രം നാളെ ഖത്തറിൽ പ്രത്യക്ഷപ്പെടും

star 'Al-Tarf'


ദോഹ : സീസണിന്റെ അവസാനം വേനൽക്കാല നക്ഷത്രങ്ങളിൽ ഒന്നായ സുഹൈൽ നക്ഷത്രത്തിന്റെ ‘അൽ- താർഫ് ‘ നാളെ ആകാശത്ത് ദൃശ്യമാകും. ഓഗസ്റ്റ് 24 ന് രാത്രിയാണ് ആകാശത്ത് ദൃശ്യമാകുന്നത് എന്ന് ഖത്തർ കാലാവസ്ഥ വകുപ്പ് (ക്യു എം ഡി) അറിയിച്ചിട്ടുള്ളത്. അൽ താർഫ് 13 ദിവസം നീണ്ടുനിൽക്കും.
അൽ താർഫ് സുഹൈൽ നക്ഷത്രത്തിന്റെ നാല് ഘട്ടങ്ങളുടെ തുടക്കത്തെ പ്രതിനിധീകരിക്കുന്നു. അതിൽ രണ്ടാം ഘട്ടമായി അൽ- ജബ ഉൾപ്പെടുന്നു. തുടർന്ന് അൽ- സീബ്ര അതേസമയം അൽ- സർഫ എന്നിങ്ങനെ ഘട്ടങ്ങൾ അവസാനിക്കുന്നു.
അൽ – താർഫിന്റെ പ്രാരംഭഘട്ടത്തിൽ താപനിലയിൽ ക്രമാനുഗതമായ കുറവുണ്ടായതോടെയാണ് രാജ്യത്ത് സ്ഥിരമായി ഈർപ്പം അനുഭവപ്പെടാൻ തുടങ്ങിയതെന്ന് ക്യുഎംഡി പ്രസ്താവിച്ചു. സുഹൈൽ നക്ഷത്രത്തിന്റെ വരവോടെ രാജ്യത്ത് തണുത്ത കാലാവസ്ഥയ്ക്ക് തുടക്കം കുറിക്കുമെന്നും, പകൽസമയം കുറവും രാത്രിയിൽ മിതമായ കാലാവസ്ഥയും ആയിരിക്കുമെന്നും കൂട്ടിച്ചേർത്തു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *