ദോഹ : ഖത്തറും ജോർജിയയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ മുപ്പതാം വാർഷിക ദിനത്തോടനുബന്ധിച്ച് ഖത്തർ പോസ്റ്റൽ സർവീസ് കമ്പനിയായ “ഖത്തർ പോസ്റ്റ്” സംയുക്ത തപാൽ സ്റ്റാമ്പ് പുറത്തിറക്കി. 1993 മുതൽ ഇരു രാജ്യങ്ങളെയും ഒന്നിപ്പിച്ച ചരിത്രപരവും, സാമൂഹികവും, സാംസ്കാരികവും, സാമ്പത്തികവും, രാഷ്ട്രീയവുമായ മേഖലകളിൽ ഈ ബന്ധത്തിന്റെ ആഴങ്ങൾ പ്രതിഫലിപ്പിക്കുന്നു.
ഈ തപാൽ സ്റ്റാമ്പ് മൂന്നു പതിറ്റാണ്ട് നീണ്ടുനിൽക്കുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതായി ഖത്തർ പോസ്റ്റൽ സർവീസ് കമ്പനിയുടെ (ഖത്തർ പോസ്റ്റ്) ചെയർമാനും മാനേജിങ് ഡയറക്ടറുമായ എച്ച് ഇ ഫലേഹ് അൽ നഈമി പറഞ്ഞു. കൂടാതെ ഭാവിയിൽ തപാൽ സേവനങ്ങളുടെയും ലോജിസ്റ്റിക്കിന്റെയും മേഖലകൾ ഇരു രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തെ പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തറും ജോർജിയെയും തമ്മിലുള്ള സാംസ്കാരികവും നാഗരികവുമായ കൈമാറ്റത്തിന്റെ വശങ്ങൾ സ്റ്റാമ്പിന്റെ രൂപകൽപ്പനയിൽ പ്രതിഫലിപ്പിക്കുന്നു.ബാഹ്യ കെട്ടിട ഡിസൈനുകളിലൂടെ ഇരു രാജ്യങ്ങളുടെ വാസ്തുവിദ്യ എൻജിനീയറിങ്ങിന്റെ പരിണാമത്തെ പ്രതിനിധീകരിക്കുന്ന വാസ്തുവിദ്യ ലാൻഡ്മാർക്കുകൾ പ്രദർശിപ്പിക്കുന്നു. മൊത്തം 50,000 സെറ്റുകളാണ് പുറത്തിറക്കിയിട്ടുള്ളത്. സെറ്റ് ഒന്നിന് 8.50 ആണ് വില.
Related News
ഖത്തർ പ്രവാസികൾക്കിടയിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വം
Working Hours Regulation Qatar: ഓഫീസ് സമയത്തിൽ പുതിയ ക്രമീകരണങ്ങളുമായി ഖത്തർ മന്ത്രിസഭ; ജീവനക്കാരുടെ ജോലി ആരംഭിക്കുന്ന സമയത്തിൽ ഇളവ്, വീട്ടിലിരുന്ന് ജോലി ചെയ്യാം
കായിക മേള : ലഖ്ത ജേതാക്കൾ
“ട്രാഖ്” പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
വേൾഡ് ക്ലാസ് ഏഷ്യൻ കപ്പ്; ഖത്തറിനെ പ്രശംസിച്ച് ഇന്ത്യൻ കോച്ച്
ഒമാൻ സുൽത്താന്‍ ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച
‘ഫലസ്തീനിനായി 10 സഹായ വിമാനങ്ങൾ’: സംരംഭത്തിന് തുടക്കം കുറിച്ച് ഖത്തർ ചാരിറ്റി
ഖത്തര്‍ ദേശീയദിനാഘോഷ പരിപാടികള്‍ ഈ മാസം 10 ന് തുടങ്ങും
ഇസ്രായേൽ ആക്രമണം വംശീയ ഉന്മൂലനം; അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാട് ലജ്ജാകരം -ഖത്തർ അമീർ
“സ്കിയ” രക്തദാന ക്യാംപ് ശ്രദ്ധേയമായി
357 ഫാമുകൾക്ക് ഉൽപാദനം വർദ്ധിപ്പിക്കാൻ യന്ത്രവൽക്കരണ സേവനം ലഭിക്കുന്നു.
എക്സ്പോ 2023 ദോഹയിൽ സുഡാനീസ് പവലിയൻ ഉദ്ഘാടനം ചെയ്തു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C