ദോഹ: പ്രാദേശികമായും അന്തർദേശീയ തലത്തിലും ഖത്തർ തുടരുന്ന ഫലപ്രദമായ രാഷ്ട്രീയ ഇടപെടലുകളിൽ അഭിമാനിക്കുന്നന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ഡോ. മാജിദ് ബിൻ മുഹമമ്മദ് അൽ അൻസാരി. രാഷ്ട്രീയ ഇച്ഛാശക്തിയിലൂടെ പ്രദേശത്തിനും ലോകത്തിനുമായി ഏറ്റവും മികച്ചത് കരസ്ഥമാക്കാൻ ഖത്തർ ശ്രമിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.‘ദോഹ ഫോറം 2024’ൽ സമകാലിക ജിയോപൊളിറ്റിക്കൽ വെല്ലുവിളികളെ നേരിടാനുള്ള നയതന്ത്ര സ്ട്രാറ്റജി എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
