ദോഹ : 2023 സെപ്റ്റംബർ 16ന് ലോകശുചീകരണ ദിനമായി ആചരിക്കാൻ ഒരുങ്ങുകയാണ് ഖത്തർ. ഖത്തറിലെ ജനങ്ങൾ മാലിന്യം തള്ളുന്നതിൽ നിന്നും വിട്ടുനിൽക്കാനും രാജ്യത്തെ പൊതു ശുചിത്വ നിയമങ്ങൾ പാലിക്കാനുമാണ് മുൻസിപ്പാലിറ്റി മന്ത്രാലയം ഇത്തരത്തിൽ ഒരു തീരുമാനത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
ബീച്ചുകളിലും, തെരുവുകളിലും, കോർണിഷികളിലും ഭക്ഷണ മാലിന്യങ്ങൾ ഉപേക്ഷിക്കുന്നത് പൊതുവായ കാഴ്ചയെ വികലമാക്കുന്നു എന്ന് മന്ത്രാലയം സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
നിയുക്തമായ കണ്ടെയ്നറുകളിൽ മാലിന്യം സംസ്കരിക്കുന്നതിലൂടെ പൊതുസ്ഥലങ്ങളിൽ ശുചിത്വം പാലിക്കാൻ എല്ലാ പൗരന്മാരും, താമസക്കാരും ബാധ്യസ്ഥരാണ് എന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു . 2023 ലെ നിയമം നമ്പർ 6 പ്രകാരം ഭേദഗതി ചെയ്ത ശുചിത്വം സംബന്ധിച്ച 2017ലെ പതിനെട്ടാം നമ്പർ നിയമപ്രകാരം ശിക്ഷാർഹമായ ലംഘനമാണിതെന്നും പറയുന്നു.
പൊതു പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനും, സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കിടയിലും ഉത്തരവാദിത്വബോധം വർദ്ധിപ്പിക്കുന്നതിനും, പരിസ്ഥിതി സംരക്ഷിക്കുന്നതിനുമായി ശുചിത്വ നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനങ്ങൾ തടയുന്നതിന് മുൻസിപ്പാലിറ്റി മന്ത്രാലയം മുൻകരുതലുകൾ എടുത്തിരിക്കും. മുനിസിപ്പാലിറ്റി വ്യക്തമാക്കിയ സ്ഥലങ്ങളിൽ ഒഴുകെയുള്ള സ്ഥലങ്ങളിൽ വേസ്റ്റുകൾ ഉപേക്ഷിക്കുകയോ, എറിയുകയോ, നിർമ്മാജനം ചെയ്യുകയോ ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. ഇത്തരം ലംഘനങ്ങൾ ഉണ്ടായാൽ മുൻസിപ്പാലിറ്റി ലംഘനത്തിനായി ഉപയോഗിച്ചിട്ടുള്ള ഗതാഗതം മൂന്നുമാസത്തിൽ കൂടാത്ത കാലയളവിലേക്ക് പിടിച്ചെടുക്കും എന്ന് വ്യക്തമാക്കി. അതുപോലെ പൊതുസ്ഥലങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും ഭക്ഷണ അവശിഷ്ടങ്ങൾ ഉപേക്ഷിക്കുകയോ വലിച്ചെറിയുകയോ ചെയ്താൽ 10,000 റിയാൽ പിഴ ലഭിക്കും എന്നും മന്ത്രാലയം കൂട്ടിച്ചേർത്തു .
പൊതു ശുചിത്വ ലംഘനങ്ങളെ കുറിച്ചുള്ള പരാതികൾ മന്ത്രാലയത്തിന് അതിന്റെ കോൾ സെന്റർ 184 വഴിയും ഔൺ ആപ്പിലൂടെയും ലഭിക്കുന്നതാണ്. ഇതിനെ “ലോകം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ പോസിറ്റീവ് നാഗരിക പ്രവർത്തനം” എന്നു വിളിക്കുന്നു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C