ദോഹ : ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് ആസ്ഥാനം അൽ ഗരാഫയിലെ പഴയ കെട്ടിടത്തിൽ നിന്നും വാദി അൽ ബനാത്ത് ഏരിയയിലെ പുതിയ സ്ഥലത്തേക്ക് മാറ്റിയതായി ആഭ്യന്തരമന്ത്രാലയം
(എംഒഎച്ച് )അറിയിച്ചു. പുതിയ പാസ്പോർട്ട് ഓഫീസ് 2023 സെപ്റ്റംബർ 10 ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. പ്രവർത്തിസമയം ഞായർ മുതൽ വ്യാഴം വരെയാണ്.
പ്രഭാത ഷിഫ്റ്റ്: 7am-12:30pm
ഈവനിംഗ് ഷിഫ്റ്റ് : 1pm -6pm
സന്ദർശകർക്ക് കേറ്റുകൾ 1, 3 എന്നിവയിൽ പ്രവേശിക്കാം. കൂടാതെ ബേസ്മെന്റ് B1 ൽ പാർക്കിംഗ് ലഭ്യമാണ്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C