ദോഹ : ഖത്തർ ഇസ്ലാമിക് ആർട്ട് മ്യൂസിയത്തിൽ ( MIA) “ഫാഷനിംഗ് ആൻ എംപയർ: ടെക്സ്റ്റൈൽ ഫ്രം സഫാവിദ് ഇറാൻ” അവതരിപ്പിക്കാൻ ഒരുങ്ങുന്നു. 2024 ഒക്ടോബർ 23 മുതൽ ഏപ്രിൽ 20 വരെയാണ് അവതരിപ്പിക്കുന്നത്.
സഫാവിദ് സാമ്രാജ്യത്തിന്റെ (1501-1736) ഊർജ്ജസ്വലമായ സാമൂഹിക, സാമ്പത്തിക, കലാപരമായ ജീവിതത്തിൽ പട്ടിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്ന തുണിത്തരങ്ങളാണ് പ്രദർശനത്തിന് എത്തിക്കുന്നത്. എംഐഎ യുടെ ഷെയ്ഖ് സൗദ് ഗാലറിയിലാണ് പ്രദർശനം നടത്തുന്നത്. ഇറാനിൽ നിന്നുള്ള തുണിത്തരങ്ങൾ ആദ്യമായി വിഭാവനം ചെയ്തത് ഫാഷനിങ് ആൻ എംപയർ സഫാവിദ് ആണ്. ഖത്തറിലെ സാംസ്കാരിക പ്രവർത്തനങ്ങളുടെ വൈവിധ്യത്തെ ക്യൂറേറ്റ് ചെയ്യുകയും, പ്രോത്സാഹിപ്പിക്കുകയും, ആഘോഷിക്കുകയും ചെയ്യുന്നു.ഒപ്പം ഖത്തറിന്റെ ക്രിയേറ്റീവ് വ്യവസായങ്ങളുമായി ബന്ധപ്പെട്ട താമസക്കാരെയും ആഗോള പ്രേക്ഷകരെയും ബന്ധിപ്പിക്കുന്നതാണിത്. വർഷം മുഴുവനും ദേശീയ സാംസ്കാരിക പ്രസ്ഥാനമായ ഖത്തർ ക്രിയേറ്റ്സിന്റെ ഭാഗമായിട്ടാണ് ഈ പ്രദർശനം നടത്തുന്നത്.
സമകാലിക ഫാഷൻ ഡിസൈനുകളെ ഉൾക്കൊള്ളുന്ന തരത്തിലാണ് എംഐ യിലെ പ്രദർശനം രൂപീകരിച്ചിരിക്കുന്നത്. എക്സിബിഷനിൽ പ്രദർശിപ്പിച്ചിരിക്കുന്ന വിശിഷ്ടമായ തുണിത്തരങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വസ്ത്രങ്ങൾ സൃഷ്ടിക്കാൻ ഒരുകൂട്ടം പ്രാദേശിക കലാകാരന്മാരെ ഉൾപ്പെടുത്തിയിട്ടുണ്ട്. എക്സിബിഷന്റെ ഈ ഭാഗം എംഐഎ ക്യുറേറ്റർ താര ഡെസ്ജർഡിൻസ് ആണ് മേൽനോട്ടം വഹിക്കുന്നത്.
Related News
സാമ്രാജ്യത്തിന്റെ ഭരണാധികാരി ഷാ അബ്ബാസ് ഒന്നാമൻ പട്ടുനൂൽ കുത്തകയും സർക്കാർ ധനസഹായത്തോടെ തുണി വ്യവസായും സ്ഥാപിച്ച ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ പശ്ചാത്തല ത്തിന്റെ അവതരണത്തോടെയാണ് ഈ പ്രദർശനം ആരംഭിക്കുന്നത്. രണ്ടാം ഭാഗം അക്കാലത്തെ തലസ്ഥാനമായ ഇസ്ഫഹാനെയും സാമ്രാജ്യത്തിന്റെ വിപണിയെയും കേന്ദ്രീകരിക്കുന്നു. മൂന്നാം ഭാഗം ഫാഷനിലൂടെ സഫാവിദ് സമൂഹത്തിലെ സ്വയം പ്രതിനിധാനത്തിന്റെ കലയും സമ്പ്രദായങ്ങളും പരിവേഷണം ചെയ്യുന്നതാണ്.കൂടാതെ ചരിത്രപരമായ തുണിത്തരങ്ങളെ സമകാലിക ചിത്രീകരണങ്ങളും പെയിന്റിങ്ങുകളും ഉൾക്കൊള്ളിച്ചുകൊണ്ട് ജോഡിയാക്കുന്നു. നാലാമത്തെയും അവസാനത്തെയും വിഭാഗമായ ഫാഷൻ ഫോർവേഡ്, ഭൂതകാലത്തെ വർത്തമാന കലവുമായി ബന്ധിപ്പിക്കുന്നു. എംഐഎയുടെ ശേഖരത്തിൽ നിന്നുള്ള സഫാവിദ് ടെക്സ്റ്റൈൽസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊണ്ട് ഖത്തർ ആസ്ഥാനമായുള്ള ഡിസൈനർമാർ പ്രത്യേകമായി ചെയ്ത തുണികഷണങ്ങൾ വസ്ത്രങ്ങൾ ഹാൻഡ്ബാഗുകൾ എന്നിവ പ്രദർശിപ്പിക്കുന്നുണ്ട്.
ഇസ്ലാമിക കലയുടെ ഭാഗമായ ലോകത്തെ പ്രമുഖ സ്ഥാപനങ്ങളിൽ ഒന്നും ആദ്യത്തെ ലോകോത്തര മ്യൂസിയവും പുനർ രൂപകല്പന ചെയ്ത എം ഐ യെ അതിഥികൾക്കായി ആകർഷകവും വിദ്യാഭ്യാസ പുരവുമായ അനുഭവം നൽകുന്നു. ഏകദേശം ആയിരം വസ്തുക്കൾ പുതുതായി സംരക്ഷിച്ചിട്ടുള്ളതും, ഏറ്റെടുത്തതായ പലതും മ്യൂസിയത്തിന്റെ സ്ഥിരമായ ഗാലറികളിൽ പ്രദർശിപ്പിക്കുന്നുണ്ട് . എം ഐ എ ദീർഘകാലമായി അംഗീകരിക്കപ്പെട്ടിട്ടുള്ള മാസ്റ്റർ പീസുകൾക്ക് ഒപ്പമാണ് ഇവ പ്രദർശിപ്പിക്കുന്നത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C