ദോഹ : റോഡുകളിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും, വാഹനാപകടങ്ങൾ തടയുന്നതിനുള്ള ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിൽ വാഹനം ഓടിക്കുമ്പോൾ സീറ്റ് ബെൽറ്റ്, മൊബൈൽ ഫോൺ ഉപയോഗത്തിന്റെയും ലംഘനങ്ങൾക്കായി ഓട്ടോമേറ്റഡ് മോണിറ്ററിംഗിനുള്ള ഏകീകൃത റഡാർ സംവിധാനം പ്രവർത്തിപ്പിക്കാൻ ആഭ്യന്തരമന്ത്രാലയം (mol) ഔദ്യോഗികമായി നാളെ തുടക്കം കുറിക്കുന്നു.
ഡ്രൈവർമാർ നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് എല്ലാ കമ്മ്യൂണിറ്റി വിഭാഗങ്ങളിലും ട്രാഫിക് നിയമലംഘനങ്ങളെ പറ്റി സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമുകളിലൂടെയും, എംഒഐയുടെ അക്കൗണ്ടുകളിലൂടെയും മറ്റും കഴിഞ്ഞ ആഴ്ച വിപുലമായ ബോധവൽക്കരണ ക്യാമ്പയിൻ നടത്തുകയുണ്ടായി. ഡ്രൈവ് ചെയ്യുമ്പോൾ ഫോണുകൾ പരമാവധി കയ്യെത്താത്ത വിധം സൂക്ഷിക്കുക എന്ന മുൻകരുതലാണ് പ്രധാനമായും എടുത്തിട്ടുള്ളത്.
ബോധവൽക്കരണ ക്യാമ്പയിൻ നടത്തിയപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ട നിയമലംഘനങ്ങൾ ട്രാക്ക് ചെയ്യുന്നതും പിഴയിടാക്കാതെ നിയമലംഘകർക്ക് മുന്നറിയിപ്പ് നൽകുന്നതുമായ ബോധവൽക്കരണ ക്യാമ്പയിൻ നടത്തുകയുണ്ടായി.
Related News
ഖത്തർ പ്രവാസികൾക്കിടയിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വം
Working Hours Regulation Qatar: ഓഫീസ് സമയത്തിൽ പുതിയ ക്രമീകരണങ്ങളുമായി ഖത്തർ മന്ത്രിസഭ; ജീവനക്കാരുടെ ജോലി ആരംഭിക്കുന്ന സമയത്തിൽ ഇളവ്, വീട്ടിലിരുന്ന് ജോലി ചെയ്യാം
“ട്രാഖ്” പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
വേൾഡ് ക്ലാസ് ഏഷ്യൻ കപ്പ്; ഖത്തറിനെ പ്രശംസിച്ച് ഇന്ത്യൻ കോച്ച്
ഒമാൻ സുൽത്താന്‍ ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച
‘ഫലസ്തീനിനായി 10 സഹായ വിമാനങ്ങൾ’: സംരംഭത്തിന് തുടക്കം കുറിച്ച് ഖത്തർ ചാരിറ്റി
ഖത്തര്‍ ദേശീയദിനാഘോഷ പരിപാടികള്‍ ഈ മാസം 10 ന് തുടങ്ങും
ഇസ്രായേൽ ആക്രമണം വംശീയ ഉന്മൂലനം; അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാട് ലജ്ജാകരം -ഖത്തർ അമീർ
“സ്കിയ” രക്തദാന ക്യാംപ് ശ്രദ്ധേയമായി
357 ഫാമുകൾക്ക് ഉൽപാദനം വർദ്ധിപ്പിക്കാൻ യന്ത്രവൽക്കരണ സേവനം ലഭിക്കുന്നു.
എക്സ്പോ 2023 ദോഹയിൽ സുഡാനീസ് പവലിയൻ ഉദ്ഘാടനം ചെയ്തു.
ഖത്തർ കാലാവസ്ഥ നിരീക്ഷണം ഈ ആഴ്ചയിൽ മഴയ്ക്ക് സാധ്യത.
ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 54, 55 അനുസരിച്ച് എല്ലാ നിയമങ്ങൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി ഡ്രൈവർമാർ വാഹനം ഓടിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. മോണിറ്ററിംഗ് റഡാർ സംവിധാനം പ്രവർത്തനക്ഷമമാകുന്നത് ട്രാഫിക് സംവിധാനങ്ങൾ നവീകരിക്കാനുള്ള ധാരണ പത്രത്തിന്റെ ഭാഗമാണെന്ന് ആക്ടിംഗ് ഡയറക്ടർ ജനറൽ ഓഫ് ട്രാഫിക് ബ്രിഗേഡിയർ അബ്ദുൽ ജാസിം അൽതാനി സ്ഥിരീകരിച്ചു.കൂടാതെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ എല്ലാ ഡ്രൈവർമാരും ട്രാഫിക് നിയമവും അതിന്റെ എക്സിക്യൂട്ടീവ് നിയന്ത്രണവും പാലിക്കണമെന്നും, ഖത്തറിലെ നിരവധി ബന്ധപ്പെട്ട സ്ഥാപനങ്ങൾ നടത്തുന്ന വ്യക്തികളും മഹത്തായ ശ്രമങ്ങൾക്ക് സംഭാവന നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C