ദോഹ : സ്മാർട്ട് പാർക്കിംഗ് ആശയത്തിലൂടെ നഗരജീവിതം മെച്ചപ്പെടുത്താനൊരുങ്ങി ഖത്തർ. ഗതാഗതക്കുരുക്ക് കുറയ്ക്കുകയും, നഗര പാർപ്പിട മേഖലകളിലെ ജീവിതനിലവാരം ഉയർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഖത്തറിലെ വാഹന പാർക്കിംഗ് മാനേജ്മെന്റ് പദ്ധതി പൂർത്തിയാക്കുന്നതിനുള്ള ഘട്ടങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് മന്ത്രാലയം.
മുൻസിപ്പാലിറ്റി മന്ത്രിയുടെ ടെക്നിക്കൽ ഓഫീസ്, കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ ഡിജിറ്റൽ ഇന്നോവേഷൻ ഡിപ്പാർട്ട്മെന്റ്, പൊതുമരാമത്ത് അതോറിറ്റി ‘അഷ്ഗൽ ‘ എന്നിവ ഉൾപ്പെട്ട സംയുക്ത പത്രസമ്മേളനത്തിൽ ആണ് പ്രഖ്യാപനം നടന്നത്.
വെസ്റ്റ് ബേ, കോർണിഷ്, സെൻട്രൽ ദോഹ എന്നിവിടങ്ങളിലെ പൊതു പാർക്കിംഗ് സ്ഥലങ്ങളിൽ സെൻസറുകളും തിരിച്ചറിയൽ പാനലുകളും സ്ഥാപിക്കുന്നതിനുള്ള പദ്ധതികൾ അനാവരണം ചെയ്തു. ഖത്തറിലെ പാർക്കിംഗ് റെഗുലേഷൻ പ്രോജക്ട് ലക്ഷ്യം നിരവധി നല്ല ഫലങ്ങൾ കൈവരിക്കുക അത്യന്തികമായി നഗരകേന്ദ്രങ്ങളിലും പാർപ്പിട പ്രദേശങ്ങളിലും ജീവിതനിലവാരം ഉയർത്തുക എന്നതാണ്.
പാർക്കിംഗ് സ്ഥലങ്ങൾ കാര്യക്ഷമമായി സംഘടിപ്പിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിലെ തിരക്കും ഗതാഗത തടസ്സങ്ങളും കുറയ്ക്കുക, മലിനീകരണം കുറയ്ക്കുന്നതിനും റോഡുകളിലെ ഗതാഗത കുരുക്ക് ലഘുകരിക്കുന്നതിനും പ്രോത്സാഹനം നൽകുക, റോഡ് ട്രാഫിക് സുരക്ഷാ നിരക്കുകൾ വർദ്ധിപ്പിക്കുക, പാർക്കിംഗ് ലംഘനങ്ങൾ കുറയ്ക്കുക, ഖത്തറിന്റെ റോഡ് ഭൂവിഭവങ്ങൾ എന്നിവയുടെ കാര്യക്ഷമമായ വിനിയോഗം പരമാവധി പ്രയോജനപ്പെടുത്തുക അടിസ്ഥാന സൗകര്യ മേഖലയിലെ നിക്ഷേപത്തിന്റെ വരുമാനം വർദ്ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.
വിവിധ സ്ഥലങ്ങളിലായി ഏകദേശം 18,210വാഹന പാർക്കിംഗ് സ്ഥലങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയായതായി അഷ്ഗൽ അറിയിച്ചു. ഖത്തറിന്റെ ദേശീയ ദർശനം 2030, സ്റ്റേറ്റ് പാർക്കിംഗ് മാസ്റ്റർ പ്ലാൻ 2022, ഖത്തർ ട്രാൻസ്പോർട്ട് മാസ്റ്റർ പ്ലാൻ 2050 എന്നിവ മുന്നോട്ടു കൊണ്ടുപോകുന്നതിൽ കാര്യക്ഷമമായി പാർക്കിംഗ് മാനേജ്മെന്റ് ഒരു സുപ്രധാന ഘടകമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C