ദോഹ: കാപ്പിപ്രേമികൾക്കൊരു സന്തോഷവാർത്ത. വിവിധ കാപ്പി രുചികൾ നിറച്ചു ഇതാ ഒരു അന്താരാഷ്ട്ര കോഫി പ്രദർശനം. ഖത്തർ സ്പെഷാലിറ്റി കോഫി അസോസിയേഷൻ നേതൃത്വത്തിൽ സെപ്റ്റംബർ 14 മുതല്‍ 16വരെ ദോഹ എക്സിബിഷന് ആന്‍ഡ് കണ്വെന്ഷന് സെന്ററിലാണ് പ്രദര്‍ശനം.
കാപ്പിയുടെ പുതുമ, അറിവ്, വ്യാപാരം എന്നിവ കോര്‍ത്തിണക്കിയാണ് പ്രഥമ അന്താരാഷ്ട്ര പ്രദര്‍ശനം ഒരുക്കുന്നത്. പ്രദര്‍ശനത്തോടനുബന്ധിച്ച് കോഫി വിദഗ്ധര്‍ മാറ്റുരക്കുന്ന ഖത്തര്‍ നാഷനല്‍ കോഫി ചാമ്പ്യന്‍ഷിപ്പും നടക്കുന്നുണ്ട്. റോസ്റ്റേഴ്സ് വില്ലേജ്, ബ്രൂ ആന്‍ഡ് എസ്പ്രസോ ബാര്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍. കൂടാതെ മികച്ച ബൂത്ത് ഡിസൈനുകള്‍ക്ക് പുരസ്കാരവും നല്‍കും.
പുതിയതും അപൂര്‍വവുമായ കോഫി ഉല്പന്നങ്ങളും സേവനങ്ങളും കോഫിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ പ്രഭാഷണങ്ങള്‍, പരിശീലന പ്രോഗ്രാമുകള്‍ എന്നിവയും നടക്കുന്നുണ്ട്. പ്രദര്‍ശന നഗരിയിലെ കപ്പിങ് കോര്‍ണറില്‍ കോഫി പ്രേമികള്‍ക്ക് വ്യത്യസ്ത കോഫി മിശ്രിതങ്ങള്‍ ആസ്വദിക്കാനും അവസരമുണ്ട്. സന്ദര്‍ശകര്‍ക്ക് മീറ്റ് ആന്‍ഡ് ഗ്രീറ്റ്, സ്പെഷാലിറ്റി കോഫി അസോസിയേഷനില്‍ അംഗത്വം എന്നിവക്കുള്ള അവസരവും പ്രദര്‍ശനത്തില്‍ ഒരുക്കുന്നുണ്ട്.am.com/opinion/columns.
Related News
ഖത്തർ പ്രവാസികൾക്കിടയിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വം
കായിക മേള : ലഖ്ത ജേതാക്കൾ
ഇസ്രായേൽ ആക്രമണം വംശീയ ഉന്മൂലനം; അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാട് ലജ്ജാകരം -ഖത്തർ അമീർ
2030ഓടെ വെള്ളത്തിന്റെ ഉപയോഗം 40 ശതമാനം കുറക്കും: ഖത്തർ
എംബസിയുടെ പേരിൽ തട്ടിപ്പ്; മുന്നറിയിപ്പുമായി ഖത്തർ ഇന്ത്യൻ എംബസി
എജുക്കേഷൻ എക്സലൻസ് അവാർഡ് 2024 അപേക്ഷയുടെ അവസാന തീയതി ഒക്ടോബർ 31
എളുപ്പത്തിൽ കുടുംബ വിസയിലുള്ളവർക്ക് തൊഴിൽ വിസയിലേക്ക് മാറാം
എക്സ്പോ 2023ന് ഇന്ന് ഖത്തറില്‍ തുടക്കം
ഇസ്ലാമിക ലോകത്തെ സാംസ്കാരിക മന്ത്രിമാരുടെ പന്ത്രണ്ടാമത് സമ്മേളനം ദോഹയിൽ സമാപിച്ചു
ബു ഹമൂർ ഇന്റർസെക്ഷനിലെ ട്രാഫിക് ലൈറ്റുകൾ എട്ടുമണിക്കൂർ അടച്ചിടും.
ഖത്തറി ഗവേഷകർക്ക് ഷാർജ ഇന്റർനാഷണൽ കൾച്ചറൽ ഹെറിറ്റേജ് അവാർഡ്.
ദോഹ അന്താരാഷ്ട്ര ഹോർട്ടികൾച്ചറൽ എക്സിബിഷനിൽ ഒൿടോബർ രണ്ടിന് തുടക്കമാകും
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C