പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിന് മുൻഗണന: ഇന്ത്യൻ അംബാസഡർ വിപുൽ

Indian Ambassador Vipul

ദോഹ: ഇന്ത്യ-ഖത്തർ നയതന്ത്ര ബന്ധം ആരംഭിച്ചതിന്റെ 50ാം വാർഷികത്തിലാണ് നമ്മൾ. വളരെ ദൃഢമായാണ് ഈ ബന്ധം പരിപാലിച്ച് പോരുന്നതും. എല്ലാ മേഖലകളിലും ഇന്ത്യ-ഖത്തർ ബന്ധം കൂടുതൽ കരുത്താർജിക്കുകയാണ്. അത് അങ്ങനെ തന്നെ നിലനിർത്തുക എന്നതാണ് ഉത്തരവാദിത്തം. അത് കൂടുതൽ ദൃഢമാകാൻ വേണ്ടി പരിശ്രമിക്കുകയും ചെയ്യും എന്ന് ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ പറഞ്ഞു.

പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിനാകും എംബസിയുടെ പ്രഥമ പരിഗണനയെന്ന് ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഐഎഫ്എസ്. ഇന്ത്യ- ഖത്തര്‍ നയതന്ത്ര ബന്ധം കൂടുതല്‍ ഊഷ്മളമാക്കാനുള്ള നടപടികളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഖത്തര്‍ വിദേശകാര്യ സഹമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ചും ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തമാക്കുന്നത് സംബന്ധിച്ചും ചര്‍ച്ചയായി.

Related News


കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *