ഖത്തർ ഫൌണ്ടേഷൻ ദിരീഷ 2023 പെർഫോമിങ് ആർട്സ് ഫെസ്റ്റിവലിന് ഒരുങ്ങുന്നു

ദോഹ : സംസ്കാരങ്ങളുടെ കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള സർഗാത്മക കൂട്ടായ്മകളെയും കലാകാരന്മാരെയും ഒരുമിച്ചു കൊണ്ടുവരുന്നതിനുമുള്ള ഒരു വേദിയായി ഖത്തർ ഫൗണ്ടേഷന്റെ ദിരീഷ പെർഫോമൻസ് ആർട്സ് ഫെസ്റ്റിവൽ ഉയരുന്നു.

ദിരീഷ 2023 ന്റെ മൂന്നാം പതിപ്പ് ഡിസംബർ ഒന്നു മുതൽ അഞ്ചു വരെ എഡ്യൂക്കേഷൻ സിറ്റിയിലെ ഓക്സിജൻ പാർക്കിലും അൽ ഖാതർ ഹൗസിലും നടക്കുമെന്ന് ഖത്തർ ഫൗണ്ടേഷൻ അറിയിച്ചു. നാടകം, സംഗീതം, കവിത തുടങ്ങിയ മേഖലകളിലെ വൈവിധ്യമാർന്ന പ്രതിഭകൾ ആഘോഷിക്കുന്ന ഒരു അതുല്യ പരിപാടിയായിട്ടാണ് ദിരീഷ പെർഫോമിംഗ് ആർട്സ് ഫെസ്റ്റിവൽ നടത്തുന്നത് . ആഗോള പ്രകടന കലകളെയും അറബ് സംസ്കാരത്തെയും ഉയർത്തിക്കാട്ടികൊണ്ട് ഇത് സമൂഹത്തെ ഒന്നിപ്പിക്കുന്നു. കൂടാതെ ഖത്തർ ഫൗണ്ടേഷൻ രാജ്യത്തുടനീളമുള്ള കലാകാരന്മാരെ അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുവേണ്ടി ഫെസ്റ്റിവല്ലിലേക്ക് ക്ഷണിക്കുന്നു.

ഖത്തർ ഫൗണ്ടേഷൻ ഏറ്റവും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ പ്രധാന ഘടകങ്ങളിൽ ഒന്നാണ് അറബ് രാജ്യത്തിന്റെ സംസ്കാരവും, പാരമ്പര്യവും. കൂടാതെ തനതായ വ്യക്തിത്വവും ചൈതന്യവും പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും ആഘോഷിക്കുന്നതിനും പ്രാധാന്യം കൊടുക്കുന്നു. ഏഴു ദിവസങ്ങളിലുള്ള ഫെസ്റ്റിവലിൽ അറബിയിലും, ഇംഗ്ലീഷിലും കഥപറച്ചിൽ, സംഗീതം, കവിത, ദൃശ്യകല, നാടകം തുടങ്ങിയ വൈവിധ്യമാർന്ന പ്രകടനങ്ങൾ പ്രദർശിപ്പിക്കും.
കൂടാതെ ഫൗണ്ടേഷന്റെ എഡ്യൂക്കേഷൻ സിറ്റി ആജീവനാന്ത പഠനത്തിനും പരിവേഷണത്തിനും പ്രചോദനം നൽകുന്ന വിജ്ഞാനത്തിന്റെ കേന്ദ്രമാണെന്ന് ഇതിനോടകം തെളിയിച്ചു.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *