ദോഹ : 2023 ഒക്ടോബർ മാസത്തിൽ ഇന്ധന വില ഖത്തർ എനർജി ഇന്ന് പ്രഖ്യാപിച്ചു. ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം സെപ്റ്റംബറിനെ അപേക്ഷിച്ചു പെട്രോൾ ഡീസൽ വിലയിൽ മാറ്റമില്ല. പ്രീമിയം പെട്രോളിന് ലിറ്ററിന് 1.90 റിയാൽ വില വരും. സൂപ്പർ ഗ്രേഡ് പെട്രോൾ വില 2.10 റിയാൽ ആയി നിലനിർത്തും. വരും മാസത്തിൽ ഡീസൽ ലിറ്ററിന് 2.0 5 ഖത്തർ റിയാൽ ആയിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഡീസൽ സൂപ്പർ ഗ്രേഡ് പെട്രോൾ വില സ്ഥിരമായി തുടരുന്നു. പ്രീമിയം പെട്രോൾ വില ലിറ്ററിന് 2.5 റിയാലിനും 1.90 റിയാലിനും ഇടയിലാണ്. 2017 സെപ്റ്റംബർ മുതൽ പ്രതിമാസ വില പട്ടിക പ്രഖ്യാപിക്കുന്നത് ഖത്തർ എനർജിയാണ്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C